ടോവിനോ തോമസ് നായകനാകുന്ന കള ടീസർ കാണാം

0
3

അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ സിനിമകൾ ഒരുക്കിയ സംവിധായകനാണ് രോഹിത് വി എസ്. രോഹിത് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് കള. ടോവിനോ തോമസാണ് ചിത്രത്തിൽ നായകനാകുന്നത്.ചിത്രത്തിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങിയിരിക്കുകയാണ്

യദു പുഷ്പാകരനും, റോഹിത് വി എസും ചേർന്നാണി ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അഖിൽ ജോർജ് ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. ജൂവിസ് പ്രൊഡക്ഷന്റെ കീഴിൽ സിജു മാത്യുവും നാവിസ് സേവ്യറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ രോഹിതും, ടോവിനോ തോമസും നിർമ്മാണ പങ്കാളികളാണ്. ചമൻ ചാക്കോ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്

ലോക്ക് ഡൗണിനു ശേഷം ചിത്രീകരണം തുടങ്ങിയ സിനിമകളിൽ ആദ്യത്തേത് ആണ് കള. ചിത്രത്തിന്റെ ലൊക്കേഷനിലെ സ്റ്റണ്ട് രംഗത്തിനിടെ ടോവിനോക്ക് പരിക്കേറ്റത് വലിയ വാർത്തയായിരുന്നു. പരിക്കേറ്റ ടോവിനോക്ക് ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു