നാളെ ഈ മണ്ണ് ചോര കൊണ്ട് ചുവക്കും – കള തിയേറ്റർ ലിസ്റ്റ്

0
826

അതെ നാളെ ഈ മണ്ണ് ചോര കൊണ്ട് ചുവക്കും!! ടോവിനോ തോമസ് നായകനാകുന്ന കള നാളെ തീയേറ്ററുകളിൽ എത്തുന്നു. രോഹിത് വി എസ് ആണ് ചിത്രം സംവിധാനം ചെയുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലിസ് എന്നീ സിനിമകൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായികയാകുന്നത്. ലാൽ, ആരീഷ്, നൂർ, പ്രമോദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.ചായഗ്രഹണം അഖിൽ ജോർജ് നിർവഹിക്കുന്നു. ജുവിസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ടൊവിനോ തോമസിന്റെ അഭിനയ ജീവിതത്തിലെ പ്രധാന ചിത്രങ്ങളിലൊന്നായാണ് കള പ്രതീക്ഷിക്കപ്പെടുന്നത്. കളയിലെ സംഘട്ടന ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റത് വലിയ വാർത്തയായിരുന്നു. 1997 ലാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. പിറവത്തും കുമളിയിലുമാണ് ചിത്രം ഷൂട്ട് ചെയ്‍ത്ത്. കട്ടുകളോ ഡയലോഗ് ബീപ്പോ ഇല്ലാതെ പ്രദര്‍ശനത്തിന് എ സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് നല്‍കി. ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും കള. ഭാര്യയും, അഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തിയേറ്റർ ലിസ്റ്റ് കാണാം