കളയിലെ മുണ്ട് പറിച്ചു ഇടിയെ പറ്റി ടോവിനോ പറയുന്നതിങ്ങനെ

0
547

ടോവിനോ തോമസ് നായകനാകുന്ന കള വ്യാഴാഴ്ച തീയേറ്ററുകളിൽ എത്തുകയാണ്. രോഹിത് വി എസ് ആണ് ചിത്രം സംവിധാനം ചെയുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലിസ് എന്നീ സിനിമകൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായികയാകുന്നത്.ലാൽ, ആരീഷ്, നൂർ, പ്രമോദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.ചായഗ്രഹണം അഖിൽ ജോർജ് നിർവഹിക്കുന്നു. ജുവിസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. കള നാളെ തിയേറ്ററുളിൽ എത്തും..

1997 ലാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം.ടോവിനോ തോമസ് നായകനാകുന്ന കള വ്യാഴാഴ്ച തീയേറ്ററുകളിൽ എത്തുകയാണ്. രോഹിത് വി എസ് ആണ് ചിത്രം സംവിധാനം ചെയുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലിസ് എന്നീ സിനിമകൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള.പിറവത്തും കുമളിയിലുമാണ് ചിത്രം ഷൂട്ട് ചെയ്‍ത്ത്.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ കുറിച്ചു,പ്രത്യേകിച്ച് മുണ്ട് പറിച്ചു ഇടിയെ പറ്റി ടോവിനോ പറയുന്നതിങ്ങനെ ” ഇടിയിലുടെ ആണ് ഈ സിനിമയുടെ കഥ പോകുന്നത്.മുപ്പത് മിനിറ്റ് ഇടിയിലൂടെ ആണ് കഥ പറയുന്നത്.നല്ല നാടൻ തല്ലു ആണ്.മാർഷ്യൽ ആർട്സ് ഒന്നും അല്ല.ഞാൻ ശെരിക്കും നേരിട്ട് ഇടി ഒക്കെ കണ്ടിട്ടുണ്ട്. അതിലൊക്കെ മുണ്ട് ഉടുത്ത ആളുടെ മുണ്ട് ആദ്യം തന്നെ ഊരി പോക്കാറുണ്ട്.നമ്മൾ ഒരു വിശ്വാസത്തിൽ ഉടുക്കുന്ന സാധനമാണല്ലോ ഈ മുണ്ട്. ഒരു ബെൽറ്റ്‌ പോലും കാണില്ല.നമ്മൾ റിയൽ ആയി ഒരു സംഭവം ചിത്രീകരിക്കുമ്പോൾ അങ്ങനെയേ കാണിക്കാൻ പറ്റു. മുണ്ട് പറിച്ചു ഇടി അല്ല, മുണ്ട് തല്ലിന് ഇടെ പറിഞ്ഞു പോകുന്നതാണ്.