ഇതിലേതാ കാജൽ !! അമ്പരന്നു ഭർത്താവ് !!

0
49

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് കാജൽ അഗർവാൾ. മുംബൈ സ്വദേശിയായ കാജൽ അഗർവാൾ പ്രശസ്തയായത് തെലുങ്ക് സിനിമകളിലൂടെയാണ്. ക്യു ഹോ നാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാജൽ അഗർവാൾ അരങ്ങേറ്റം കുറിക്കുന്നത്. 2004 മുതൽ കാജൽ അഭിനയ രംഗത്തുണ്ട്. 2009 ൽ പുറത്തിറങ്ങിയ മഗധീര എന്ന സിനിമയിലൂടെയാണ് കാജൽ പ്രശസ്തയാകുന്നത്. ചിത്രം ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു

അടുത്തിടെ കാജൽ വിവാഹിതയായിരുന്നു.2020 ഒക്ടോബർ 30 നു വ്യവസായി ഗൗതം കിച്ചലുവുമായി കാജൽ അഗർവാളിന്റെ വിവാഹം നടന്നു. മുംബൈയിൽ വച്ചാണ് വിവാഹം നടന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ കാജൽ വിവാഹ ശേഷം തന്റെയും ഭർത്താവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

അടുത്തിടെ കാജൽ ഇൻസ്റ്റാഗ്രാമിൽ തന്റെയും ഗൗതത്തിന്റെയും ഒരു ചിത്രം പോസ്റ്റ്‌ ചെയ്തിരുന്നു. സിംഗപ്പൂരിലെ പ്രശസ്തമായ മാഡം തുസാഡ്‌സ് മെഴുകു മ്യുസിയത്തിലെ കാജലിന്റെ മെഴുകു പ്രതിമക്ക് സമീപത്തു നിന്നും ഇരുവരും ചേർന്നെടുത്ത ചിത്രമായിരുന്നു അത്. സൗത്ത് ഇന്ത്യൻ സിനിമയിൽ നിന്നും മാഡം തുസാഡ്‌സ് മ്യുസിയത്തിൽ ഫീച്ചർ ചെയ്യുന്ന ആദ്യ നടിയാണ് കാജൽ. അവൻ എന്നെ മാത്രമേ നോക്കുന്നുള്ളൂ എന്നത് എനിക്ക് ഇഷ്ടമായി എന്നാണ് കാജൽ ചിത്രത്തിനൊപ്പം കുറിച്ചത്