കടക്കൽ ചന്ദ്രന്റെ തേരോട്ടം!! തീയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകൾ

0
5658

പൂരമില്ലാത്ത പൂരപ്പറമ്പ് കണക്കെ ആൾ ഒഴിഞ്ഞു ശോകമായി കിടന്ന തിയേറ്ററുകളെ ജീവനുള്ളതാക്കാൻ ഒരു മമ്മൂട്ടി ചിത്രം വേണ്ടി വന്നു. പ്രീസ്റ്റ് എന്ന ചിത്രം കൊണ്ട് വന്ന തീയേറ്റരുത്സവം ഏറെ നാൾ കത്തി നിന്നു. അതിനു പിന്നാലെ വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടെ വരുമ്പോൾ സിനിമ വ്യവസായം എത്രമാത്രം ഉണരും എന്ന ചിന്ത പ്രേക്ഷകർക്ക് ഉണ്ടായിരുന്നു..

ഇന്നലെ റീലീസ് ചെയ്ത വണ്ണും പ്രീസ്റ്റ് സൃഷ്ടിച്ച ഒരു ഓളത്തിനു സമമെന്നോണം കത്തി കയറുകയാണ്. ഒരു വർഷത്തോളം താമസിച്ചാണ് റീലീസ് ചെയ്തതെങ്കിൽ പോലും ഗംഭീര വരവേൽപ് ആണ് ചിത്രത്തിന് ലഭിച്ചത്. ഇന്നലെ ഷോ പ്രദർശിപ്പിച്ച ഭൂരിഭാഗം സെന്ററുകളും ഹൗസ്ഫുൾ ആയിരുന്നു. ഏറെനാൾ ചാരമായി കിടന്ന സിനിമ വ്യവസായതിനു ഒരു വലിയ ആശ്വാസം തന്നെയാകുമിത്.

കടക്കൽ ചന്ദ്രൻ എന്ന മമ്മൂട്ടിയുടെ അതി ശക്തമായ കഥാപാത്രവും “Right to Recall” എന്ന ശക്തമായ സന്ദേശവും നൽകുന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇന്നും നാളെയും മികച്ച ബുക്കിങ് സ്റ്റാറ്റസ് ആണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. അത് നിലനിർത്താൻ കഴിഞ്ഞാൽ പ്രീസ്റ്റ് സൃഷ്ടിച്ചത് പോലെയൊരു റൺ ചിത്രത്തിന് നേടാൻ സാധിക്കും