ഒരു മര്യാദ ഒക്കെ വേണ്ടേ സേട്ടാ, വ്യാജ വാർത്തക്കെതിരെ പ്രതികരിച്ചു ജ്യോതി കൃഷ്ണഒരുപിടി നല്ല സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ജ്യോതി കൃഷ്ണ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നു ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. ദുബായിയിലാണ് താരം ഇപ്പോൾ കുടുംബസമേതം സെറ്റിൽ ചെയ്തിരിക്കുന്നത്. അരുൺ ആനന്ദരാജയാണ് ജ്യോതിയുടെ ഭർത്താവ്. നടി രാധികയുടെ സഹോദരനാണ് അരുൺ. ദുബായിയിൽ ഒരു സ്വകാര്യ എം എമ്മിൽ ജോലി ചെയ്യവേ ആണ് ജ്യോതി അരുണിനെ കണ്ടുമുട്ടുന്നത്.

അടുത്തിടെ സോഷ്യൽ മീഡിയയിൽ അരുണിനെ കുറിച്ചൊരു വാർത്ത പരന്നിരുന്നു. അരുണിനെ കേരളത്തിലേക്കുള്ള സ്വർണക്കടത്തു കേസിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു ആ വാർത്ത. ഓൺലൈൻ മാധ്യമങ്ങളിൽ ആ വാർത്ത നിറഞ്ഞതോടെ, അതിന്റെ സത്യാവസ്ഥ എന്തെന്ന് പറഞ്ഞു ജ്യോതി കൃഷ്ണ എത്തിയിരിക്കുകയാണ്. ഫേസ്ബുക് ലൈവിലൂടെ ആണ് ജ്യോതി കൃഷ്ണ പ്രതികരണവുമായി എത്തിയത്. പല തരത്തിലുള്ള സൈബർ അറ്റാക്കുകൾ കണ്ടിട്ടുണ്ട് എന്നും എന്നാൽ ഇത്തരത്തിലൊരെണ്ണം ആദ്യമാണ് എന്നും താരം പറയുന്നു.

ഒരു സുഹൃത്താണ് ആദ്യം യൂട്യൂബ് ലിങ്ക് അയച്ചു തരുന്നത്.പത്തു മിനിറ്റ് മുൻപ് എന്റെ അടുത്ത് ഉണ്ടായിരുന്ന ആളെ എപ്പോഴാ പോലീസ് അറസ്റ്റ് ചെയ്തേ. സോഷ്യൽ മീഡിയ എന്നെ പല തരത്തിൽ കൊന്നിട്ടുണ്ട് . ഞാൻ അതിൽ നിന്നെല്ലാം കുറച്ചു നാൾ മാറി നിൽക്കുകയായിരുന്നു. ഒരു രീതിയിലും ബന്ധമില്ലാത്ത ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഞങ്ങൾ ദുബായിയിൽ സന്തോഷമായി ജീവിക്കുകയാണ്. എനിക്കോ എന്റെ ഭർത്താവിനോ ഈ വാർത്തയുമായി യാതൊരു ബന്ധവുമില്ല. ദുബായി പോലീസിൽ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്, നാട്ടിലെ പോലീസിൽ ബന്ധുക്കളും പരാതി നൽകിയിട്ടുണ്ട് . ജ്യോതിയുടെ വാക്കുകൾ ഇങ്ങനെ. അരുണിനെയും ജ്യോതിയുടെ വിഡിയോയിൽ കാണാം. ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ എന്ന ക്യാപ്ഷ്യനോടെ ആണ് താരം വീഡിയോ പോസ്റ്റ്‌ ചെയ്തത്.

Comments are closed.