ജോർദാനിലെ ഷൂട്ട്‌ പൂർത്തിയാക്കാനായില്ല !!ഇതിനിടയിൽ കൈയ്ക്ക് ഒരു ഫ്രാക്ച്ചർ പറ്റി !!ബ്ലെസ്സിജോർദാനിലെ സംഭവ ബഹുലമായ ഷൂട്ടിങ്ങിനു ശേഷം ആട് ജീവിതം ക്രൂ നാട്ടിൽ തിരികെ എത്തിയിരിക്കുകയാണ്. അൻപത്തിയെട്ടു പേരടങ്ങുന്ന സംഘമാണ് നാട്ടിലേക്ക് ഇന്ന് തിരികെ എത്തിയത്. രാവിലെ 7.15 നു ആണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ അവർ ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കു തിരിച്ചത്. രാവിലെ ഒൻപതിനോട് അടുത്ത് നെടുമ്പാശേരിയിൽ അവർ എത്തി. പതിനാലു ദിവസത്തെ നിർബന്ധിത ക്വാറൺടൈനിലാണ് ഇപ്പോൾ സംഘാങ്ങങ്ങൾ ഉള്ളത്. സംവിധായകൻ ബ്ലെസി ഒരു മാധ്യമവുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞത് ജോർദാനിലെ ഷൂട്ട്‌ ഇനിയും ബാക്കിയുണ്ട് എന്നാണ്. ബ്ലെസ്സിയുടെ വാക്കുകൾ ഇങ്ങനെ.

” ജോർദാനിൽ രണ്ട് മാസമായി തുടരുന്ന ലോക്ക് ഡൗണിന് ഇടയിൽ ഞങ്ങൾക്ക് 25 ദിവസങ്ങൾ ഷൂട്ട്‌ ചെയ്യാൻ കഴിഞ്ഞു. പക്ഷെ ഷൂട്ട്‌ പൂർണമായും കഴിഞ്ഞെന്നു പറയാൻ പറ്റില്ല. ഒരു ഹോളിവുഡ് നടനെയും രണ്ട് ഒമാനി, UAE നടന്മാരെയും ഞങ്ങൾ കാസ്റ്റ് ചെയ്തിരുന്നു. ഒമാനി, UAE നടൻമാർ ജോർദാനിൽ എത്തിയെങ്കിലും അവർ ക്വാറൺടൈൻ ചെയ്യപ്പെട്ടു. ക്വാറൺടൈനിനു ശേഷം ഒമാനി താരം നാട്ടിലേക്ക് മടങ്ങി മറ്റെയാൾ ഞങ്ങളുടെ ടീമിനൊപ്പം ചേർന്നു. അയാൾക്കൊപ്പമുള്ള രംഗങ്ങൾ ഷൂട്ട്‌ ചെയ്യാൻ ജോർദാനിലേക്ക് വീണ്ടും പോകേണ്ടി വരും.”

തന്റെ കൈക്ക് ഷൂട്ടിനിടെ ഒരു ഫ്രാക്ച്ചർ പറ്റിയ കാര്യവും ബ്ലെസ്സി പറഞ്ഞു “ഷൂട്ടിനിടെ കൈക്ക് ഒരു ഫ്രാക്ച്ചർ പറ്റി. ജോർദാനിലെ ഒരു മിലിറ്ററി ഹോസ്പിറ്റലിൽ അത് കാണിച്ചു. അവർ xray എടുക്കണം എന്നു പറഞ്ഞു. എന്നാൽ അത് ഞങ്ങൾ നില്കുന്നിടത്തു നിന്നും 90 മിനിറ്റ് ദൂരെയായിരുന്നു. ലോക്ക് ഡൌൺ കൊണ്ടും നാട്ടിലേക്ക് വരാൻ വേണ്ടി ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബാക്കിയുള്ളതിനാലും അതിനു കഴിഞ്ഞില്ല. എന്റെ കൈയുടെ അവസ്ഥ ഇനി വേണം ഒന്ന് അറിയാൻ .”

Comments are closed.