ജോർദാനിൽ നിന്നു കൊച്ചിയിലെത്തിയ പ്രിത്വിരാജിനോട് മല്ലിക പറഞ്ഞ ഒരേയൊരു കാര്യം !!ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണു പ്രിത്വിരാജ് നാട്ടിലേക്ക് എത്തുന്നത്. ജോർദാനിൽ ആട് ജീവിതത്തിന്റെ ഷൂട്ടിന് വേണ്ടി മാർച്ചിൽ എത്തിയതാണ് എങ്കിലും അതിനും കുറച്ച് നാൾ മുന്നേ തന്നെ പ്രിത്വി ഒരുക്കങ്ങൾക്കായി കേരളം വിട്ടിരുന്നു. ഇന്നലെയാണ് പ്രിത്വി നാട്ടിലേക്ക് തിരികെയെത്തിയത്. അന്പത്തിയെട്ടു പേരടങ്ങുന്ന സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് എത്തിയത്. സർക്കാർ നിർദേശപ്രകാരം ഇനി 14 ദിവസത്തെ ക്വാറൺടൈനിലൂടെയും അവർ കടന്നു പോകും.

നാട്ടിൽ എത്തിയ ശേഷം പ്രിത്വിരാജ് അമ്മയെ വിളിക്കുകയുണ്ടായി. അവന്റെ സ്വരം കേട്ടപ്പോൾ ഇതുവരെ അനുഭവിക്കാത്ത സന്തോഷവും ആശ്വാസവുമാണ് ഉണ്ടായതെന്ന് മല്ലിക സുകുമാരൻ പറയുന്നു. ക്വാറൺടൈനിൽ കഴിയുന്ന ഹോട്ടലിൽ നിന്നുമാണ് പ്രിത്വിരാജ് അമ്മയെ വിളിച്ചത്. ഉറക്കം ശെരിയാക്കാത്തത് കൊണ്ട് പ്രിത്വി ക്ഷീണത്തിൽ ആയിരുന്നു എന്നാണ് മല്ലിക പറയുന്നത്. പ്രഭാത ഭക്ഷണം കഴിച്ചു നന്നായി ഒന്ന് ഉറങ്ങാൻ പ്രിത്വിയോട് പറഞ്ഞെന്നും അത് കഴിഞ്ഞു മതി വിശേഷങ്ങൾ ഒക്കെ എന്നും പ്രിത്വിയോട് പറഞ്ഞതായി മല്ലിക പറയുന്നു.

“ആലംകൃതക്കാണ് ഡാഡയെ കാണാതിരുന്നിട്ട് ഏറെ വിഷമം. കഴിഞ്ഞ ദിവസം അവൾ വിളിച്ചു അവളുടെ ബോർഡിൽ ” മൈ ഫാദർ ഈസ്‌ കമിങ് “എന്നെഴുതിയത് കാണിച്ചു തന്നു. ഇതെന്താണെന്നു അവളോട് ചോദിച്ചപ്പോൾ ” ഡാഡ വേഗം വരും അച്ചമ്മേ ” എന്നാണ് അവൾ മറുപടി നൽകിയത്.ഞങ്ങളുടെ എല്ലാവരുടെയും കാത്തിരിപ്പ് തീരാൻ ഇനിയും 14 ദിവസം വേണം. അത് സാരമില്ല. വേവുവോളം ക്ഷമിക്കാമെങ്കിൽ പിന്നെ ആവോളം ക്ഷമിക്കാമല്ലോ “മല്ലിക പറയുന്നതിങ്ങനെ.

Comments are closed.