ഇവര് നമുക്ക് രണ്ട് പേർക്കും കല്യാണം ആലോചിച്ചു കഷ്ടപെടുന്നുണ്ട്, എന്നാൽ പിന്നെ നമ്മുക്ക് കല്യാണം കഴിച്ചൂടെ.. കല്യാണ കഥ പറഞ്ഞു ജ്യോത്സന



നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന പാട്ട് പാടി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കയറിക്കൂടിയ ഗായികയാണ് ജ്യോത്സന. രണ്ടാം പതിറ്റാണ്ട് പൂർത്തിയാക്കാനിരിക്കുന്ന കരിയറിൽ ഒരുപാട് ഹിറ്റ് ഗാനങ്ങൾ ജ്യോത്സന പാടിയിട്ടുണ്ട്. നമ്മളിലെ ഗാനം ആയിരുന്നു ആദ്യമായി ശ്രദ്ധ നേടിക്കൊടുത്തത് എങ്കിലും ആദ്യ ചിത്രം 2002 – ല്‍ പുറത്തിറങ്ങിയ ‘പ്രണയമണിത്തൂവല്‍’ ആണ്. കുവൈറ്റിൽ ആണ് ജ്യോത്സന ജനിച്ചു വളർന്നത്. പത്താം ക്ലാസിനു ശേഷമാണു നാട്ടിൽ എത്തിയത്.

മുറച്ചെറുക്കനായ ശ്രീകാന്ത് ആണ് ജ്യോത്സനയെ വിവാഹം ചെയ്തത്. ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശ്രീകാന്ത് 2010 ഡിസംബറിലാണ് ജ്യോത്സനയുടെ കഴുത്തിൽ മിന്നു കെട്ടിയത്. ഇവർക്ക് ഒരു മകനാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ ജ്യോത്സന തന്റെ കല്യാണത്തെ കുറിച്ചു പറഞ്ഞതിങ്ങനെ എന്നെ ചിന്നു എന്നും ചേട്ടനെ ചിന്തു എന്നുമാണ് വീട്ടിൽ വിളിക്കുന്നത്. സിനിമയിൽ ഒക്കെ കാണിക്കും പോലെ ചിന്നുവിനെ ചിന്തുവിനെ കൊണ്ടേ കെട്ടിക്കു എന്നൊന്നും വീട്ടുകാർ പറഞ്ഞിട്ടില്ല. ഞാൻ വല്ലപ്പോഴും നാട്ടിൽ വരുമ്പോഴാണ് ചേട്ടനെ കാണുന്നത്. അതും എപ്പോഴും ഒന്നും പറ്റില്ല, പുള്ളി ക്രിക്കറ്റ്‌ കളിച്ചു ഒക്കെ നടക്കും. അങ്ങനെ ഞങ്ങൾക്ക് രണ്ട് പേർക്കും വേണ്ടി വീട്ടിൽ കല്യാണാലോചന തുടങ്ങി. രണ്ട് പേരും തകൃതിയായി ആലോചനകൾ നടത്തുന്നുണ്ട്.

ആ സമയത്തു ചേട്ടൻ ഒരു ഓണത്തിന് വീട്ടിൽ വന്നു, അപ്പോൾ ഞങ്ങൾ സംസാരിച്ചു കുറച്ചു. അങ്ങനെ കോൺടാക്ട് ഒന്നും ഇല്ലാത്തവരായിരുന്നു ഞങ്ങൾ. സത്യം പറഞ്ഞാൽ പതിവിലും കൂടുതൽ സംസാരിച്ചു. അങ്ങനെ കുറച്ചു അടുത്തു. അപ്പോഴാണ് ചേട്ടൻ ചോദിക്കുന്നത് ഇവർ രണ്ട് പേരും നമുക്ക് രണ്ട് വഴിയിൽ കല്യാണം നോക്കി ബുദ്ധിമുട്ടുന്നുണ്ട്, ഇവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ നമുക്ക് തമ്മിൽ അങ്ങ് കല്യാണം കഴിച്ചൂടെ എന്ന് ആലോചിച്ചപ്പോൾ എനിക്കും ശെരിയാണെന്നു തോന്നി. കാരണം എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവരാണ് അമ്മാവനും അമ്മായിയും. കുഞ്ഞിലേ മുതലേ എന്നെ കാണുന്നത് കൊണ്ട് ഭയങ്കരമായ എക്സ്പെക്റ്റേഷനുകൾ ഒന്നും അവർക്കില്ല. അത് വരുമ്പോൾ ആണലോ പ്രശ്നവും. പിന്നെ സത്യം പറഞ്ഞാൽ കല്യാണത്തിന് ബന്ധുക്കളെ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുത്തേണ്ട കാര്യം പോലുമില്ല ജ്യോത്സന പറയുന്നു.

Comments are closed.