മാസ്ക് വയ്ക്കാതെ കോവിഡ് മാനദണ്ഡം ലംഘച്ചു!!ജോജുവിന് എതിരെ കേസ്

0
129

പെട്രോൾ വിലവർധനവിന് എതിരെയുള്ള കോൺഗ്രസുകാരുടെ വഴി തടയൽ സമരം സിനിമ നടൻ ജോജുവിന്റെ പ്രതിഷേധം മൂലം വിവാദമായിരുന്നു.ജോജുവിന്റ പ്രതിഷേധത്തിന് എതിരെ പാർട്ടി പ്രവർത്തകർ തിരിയുകയും, അദ്ദേഹത്തിന്റെ വാഹനം ഉൾപ്പടെ തകർക്കപെടുകയും ചെയ്തു. വാക്കേറ്റവും ഉന്തും തള്ളും നടന്നു.

വഴിതടയൽ സമരത്തിനിടെ വാഹനത്തിൽനിന്ന് വഴിയിലിറങ്ങി ജോജു ജോർജ് പ്രതിഷേധിച്ചിരുന്നു. ഈസമയത്ത് ജോജു മാസ്ക് വയ്ക്കാത്തത് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ മൂന്നാം തീയതി ഡി.സി.പി.ക്ക് പരാതി നൽകിയിരുന്നു.ആ കാര്യത്തിന്റെ പേരിൽ ജോജുവിന് എതിരെ പെറ്റി മരട് പോലീസ് കേസ് എടുത്തിരിക്കുകയാണ് ഇപ്പോൾ.

മാസ്ക് ധരിക്കാതെ പൊതുനിറത്തിൽ ഇറങ്ങിയതിനാണ് 500 രൂപ പിഴ അടക്കാനാണ് നിർദേശം.അന്നേ ദിവസം ജോജു സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നുമുള്ള കോൺഗ്രസിന്റെ പരാതി പോലീസ് തള്ളിയിരുന്നു.