അദൃശ്യത്തിൽ ജോജു ആലപിച്ച അയ്യപ്പ ഭക്തിഗാനം പുറത്ത്

0
430

ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവരും ചേർന്നു സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് അദൃശ്യം. മലയാളത്തിലും തമിഴ്ലുമായി ഒരേ സമയം ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് നവാഗതനായ സാക്ക് ഹാരിസാണ്.

ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവർ മലയാളത്തിൽ പ്രധാനവേഷത്തിൽ എത്തുമ്പോൾ പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ പ്രധാനവേഷത്തിൽ എത്തുന്നത്.കയൽ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ ജോജു ജോർജ് പാടി അഭിനയിച്ച അയ്യപ്പ ഭക്തി ഗാനം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.