മുണ്ടക്കയത്തുകാരൻ ജോജി ജോൺ!!ജോജിയിലെ ജെയ്സൺ

0
1363

ഏപ്രിൽ 7 നു ott റീലീസായി പ്രേക്ഷകരുടെ മുന്നിൽ എത്തിയ ചിത്രമാണ് ജോജി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരകഥ ഒരുക്കുന്നത് ദേശിയ അവാർഡ് ജേതാവ് ശ്യാം പുഷ്കരനാണ്. ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രമായ ജോജിയെ അവതരിപ്പിക്കുന്നത്.

പനച്ചേൽ കുടുംബത്തിലെ മൂന്നു സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ, രണ്ടാമത്തെ സഹോദരൻ ജയ്സൻ ആയി എത്തുന്നത് മുണ്ടക്കയത്തുകാരൻ ജോജി ജോൺ ആണ്. ജോജിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ജോജിയെ പറ്റി രാഷ്ട്രീയ നേതാവ് പി സി ജോർജ് എഴുതിയ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. “പ്രിയരെ, നമ്മുടെ നാട്ടിൽ നിന്നുള്ള പിള്ളേർ നേട്ടങ്ങൾ കൈവരിക്കുന്നത് എന്നും നമുക്ക് അഭിമാനമാണ്. “മുണ്ടക്കയംകാരൻ ജോജി” ചെറുപ്പകാലം തൊട്ടേ ഹൃസ്വ ചിത്രങ്ങളുടെ സംവിധായകനായും, അഭിനേതാവായും കലാവാസന കൈ വിടാതെ മുന്നോട്ട് കൊണ്ടുപോയ പോയ ജോജി ഇന്നെത്തിനിൽക്കുന്നത് മലയാളസിനിമയിലെ മുൻനിര ടീമായ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹത് ഫാസിൽ എന്നിവരോടൊപ്പം മുഴുനീള വേഷത്തിൽ എന്നത് ചെറിയകാര്യമല്ല. സിനിമയുടെ പേരും “ജോജി” എന്ന് തന്നെയാണ് മലയാള സിനിമയിൽ ഉയരങ്ങൾ കീഴടക്കാൻ ജോജിക്ക് സാധിക്കട്ടെ. നന്മകൾ നേരുന്നു. ഈ വരുന്ന ഏപ്രിൽ 7 ന് ആമസോൺ പ്രൈമിലൂടെ തന്നെ “ജോജി”എന്ന ചിത്രംകണ്ട് നമുക്ക് ഈ കലാകാരനെ പ്രോത്സാഹിപ്പിക്കാം. OTT പ്ലാറ്റ്ഫോമിൽ കൂടി റിലീസ് ആകുന്ന ചിത്രങ്ങൾ പെട്ടന്ന് തന്നെ വ്യാജപ്രിന്റുകൾ ഇറങ്ങുന്നതായാണ് അറിയുന്നത് അതിനെ പ്രോത്സാഹിപ്പിക്കരുത് എന്നൊരു അപേക്ഷകൂടി ചേർത്തു കൊണ്ട് നിങ്ങളുടെ സ്വന്തം പി.സി. ജോർജ്.”