പാവപ്പെട്ടവന്‍റെ വള്ളംകളിയാണ്, ചവുട്ടി മുക്കരുത്!! ഷൈലോക്ക് പോസ്റ്റർ കീറിയ കാര്യം പറഞ്ഞു നിർമ്മാതാവ്..രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ഷൈലോക്കിന്റെ ടീസറുകളും പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്. നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് താരം രാജകിരണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഇപ്പോൾ ഷൈലോക്കിന്റെ നിർമ്മാതാവ് ജോബി ജോർജ് ഫേസ്ബുക്കിൽ പങ്കു വച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഷൈലോക്കിന്റെ പോസ്റ്റർ കീറിയതിന്റെ ചിത്രമാണ് അദ്ദേഹം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. “ദയവായി പോസ്റ്റർ കീറരുതെ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവുട്ടി മുക്കരുത്” എന്ന ക്യാപ്ഷനോട് കൂടെ ആണ് അദ്ദേഹം ചിത്രം പങ്കു വച്ചിരിക്കുന്നത്.

23 നു തീയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. എന്തിന്റെ പേരിലായാലും സിനിമയെ തകർക്കാൻ ശ്രമിക്കുന്ന മോശം പ്രവർത്തിയാണ് പോസ്റ്ററുകൾ കീറുന്നതെന്നു സോഷ്യൽ മീഡിയ പറയുന്നു. ജോബി ജോർജിനും ചിത്രത്തിനും പൂർണ പിന്തുണ അറിയിച്ചു കൊണ്ട് ആരാധകരും ഫേസ്ബുക് പോസ്റ്റിലെത്തുന്നുണ്ട്.

Comments are closed.