ജെല്ലിക്കെട്ട് ഇന്ത്യയിൽ നിന്നുള്ള ഒഫീഷ്യൽ ഓസ്കാർ എൻട്രി

0
263

ലിജോ ജോസ് പെല്ലിശ്ശേരി, ഓരോ സിനിമ കഴിയുമ്പോഴും ഈ പേരിന്റെ തിളക്കം കൂടുകയാണ്. ലിജോയുടെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം ഇന്ന് കേരളത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ ക്രാഫ്റ്റ് കൊണ്ട് തന്നെയാണ്. പല തലങ്ങളിലുള്ള വ്യത്യസ്തങ്ങളായ സിനിമകളിലുടെ ഓരോ തവണയും നമ്മളെ വിസ്മയിപ്പിക്കുകയാണ് ലിജോ എന്ന മജീഷ്യൻ. അത് ഇനിയും തുടരുക തന്നെ ചെയ്യും.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ജെല്ലിക്കട്ടിന് ഓസ്‌കർ എൻട്രി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാർ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2011ന് ശേഷം ഔദ്യോഗിക എന്‍ട്രിയാകുന്ന മലയാള സിനിമയാണ് ജല്ലിക്കട്ട്. 93-മത് അക്കാദമി അവാര്‍ഡിലേക്കാണ് ജല്ലിക്കട്ട് പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം സോയ അക്തര്‍ സംവിധാനം ചെയ്ത ഗലി ബോയ് ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി.

രാജീവ്‌നാഥ് സംവിധാനം ചെയ്ത ഗുരുവാണ് ഇതിനു മുൻപ് മലയാളത്തിൽ നിന്നും ഉണ്ടായ ഒഫീഷ്യൽ ഓസ്കാർ എൻട്രി. ഗുലാബോ സിതാബോ, ചിപ്പ, ചലാം​ഗ്, ഡിസൈപ്പിൾ , ശിക്കാര. ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ​ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു.