ഫോട്ടോ എടുക്കാൻ വിളിച്ചപ്പോൾ ഇത്രേയും പ്രതീക്ഷിച്ചില്ല, ജീവ ജോസഫ്

0
16

അവതാരകനായി പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിയ ഒരാളാണ് ജീവ ജോസഫ്. സരിഗമപ എന്ന ചാനൽ റിയാലിറ്റി ഷോ ആണ് ജീവയെ പ്രശസ്തനാക്കിയത്. സംപ്രേക്ഷണം അവസാനിപിച്ചു എങ്കിലും ഇന്നും ആ പ്രോഗ്രാമിന്റെ ആരാധകരായിരുന്ന, ജീവയെ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട്. വർഷങ്ങളായി വീഡിയോ ജോക്കി ആയി പ്രവർത്തിക്കുന്ന ജീവ സോഷ്യൽ മീഡിയയിലും സജീവമാണ്. അപർണ്ണയാണ് ജീവയുടെ ഭാര്യ. അപർണ്ണയും ഒരു വി ജെ ആയിരുന്നു. ഇപ്പോൾ ഖത്തർ ഐർവേസിലാണ് അപർണ്ണ ജോലി ചെയുന്നത്.

സൂര്യ മ്യൂസിക്കലിയിലാണ് ജീവ ആദ്യം വീഡിയോ ജോക്കി ആയി പ്രവേശിക്കുന്നത്. 2013 ൽ തുടങ്ങിയ കരിയറിൽ 2019 വരെ ജീവ ജോസഫ് അവിടെ ജോലി ചെയ്തു. ആ സമയത്ത് അവിടെ ജോലി ചെയ്തിരുന്ന ഒരാളാണ് അപർണ്ണയും. ഇരുവരും ഒരുമിച്ചാണ് പാട്ട് വണ്ടി എന്ന പ്രോഗ്രാം ചെയ്തിരുന്നത്. അഖിൽ എന്നാണ് ജീവയുടെ ശെരിക്കുള്ള പേര്.ജീവ ജോസഫ് എന്നത് സ്ക്രീൻ നൈം ആണ്. എയ്‌റോനോട്ടിക്കൽ എൻജിനിയറിങ് പഠനം പകുതി വച്ചു ഡ്രോപ്പ് ചെയ്ത ശേഷമാണു ജീവ ഈ കരിയറിൽ എത്തുന്നത്..

ശീട്ടു എന്നാണ് ജീവ അപർണ്ണയെ സ്നേഹത്തോടെ വിളിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ ജീവ പങ്കു വച്ച ഒരു ഫോട്ടോ വൈറലാണ്. ഫോട്ടോക്കൊപ്പം ഭാര്യയെ ആ ഫോട്ടോ എടുക്കാൻ വിളിച്ചപ്പോഴും അതിനു ശേഷവും ഉണ്ടായ സംഭവുമെല്ലാം ജീവ കുറിച്ചിട്ടുണ്ട്. “ശിട്ടു, വരൂ നമുക്കൊരു സെല്‍ഫി എടുക്കാമെന്നായിരുന്നു പറഞ്ഞത്. അങ്ങനെ പറഞ്ഞപ്പോള്‍ ഇത്പയും ആറ്റിറ്റിയൂഡ് പ്രതീക്ഷിച്ചില്ല, അത് നോക്കി നിക്കണ ഞാനും എന്നാണ് ജീവ കുറിച്ചത്