ട്വൽത് മാൻ ട്രൈലെർ ഇന്ന്!! ആരാധകർ ആവേശത്തിൽ!!

0
394

ജീത്തു ജോസഫ് മോഹൻലാൽ ചിത്രം ട്വൽത്ത് മാൻ ട്രൈലെർ ഇന്ന് പുറത്തിറങ്ങും. കുറച്ചു ദിവസങ്ങൾക്കു മുൻപ് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരുന്നു. മികച്ച അഭിപ്രായമാണ് ലഭിച്ചത്.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിലാണ് ചിത്രം റീലീസ് ചെയ്യുന്നത്. ഈ മാസം ചിത്രം റീലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

നിരൂപക പ്രശംസ നേടിയ ദൃശ്യത്തിനും ദൃശ്യം 2 വിനും ശേഷം ജീത്തു ജോസഫ് മോഹൻലാൽ ടീം ഒരുക്കുന്ന പുതിയ ചിത്രവും ത്രില്ലെർ സ്വഭാവത്തിലുള്ള ഒന്നാണ്. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.ഒരു വലിയ താരനിരയും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.