ആരാധകര്‍ ഏറ്റെടുത്ത ആ സിനിമ ഇപ്പോള്‍ കാണുമ്പോള്‍ അറുബോറ്, ഞാന്‍ എന്നാ ഈ കാണിച്ചു വെച്ചതെന്ന് ആലോചിക്കും!!ജീത്തു ജോസഫ്

0
28185

മലയാള സിനിമയിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം 2 വിനു ശേഷം പുതിയ ചിത്രം അദ്ദേഹം അടുത്തിടെ അന്നൗൻസ് ചെയ്തിരുന്നു. ഇക്കുറിയും മോഹൻലാലാണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്.ഇത് നാലാം തവണയാണ് ജീത്തുവും മോഹന്‍ലാലും ഒരുമിക്കുന്നത്. ദി ട്വീൽത് മാൻ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രം.

ഡിക്ടറ്റീവ് എന്ന സിനിമ സംവിധാനം ചെയ്താണ് ജീത്തു ജോസഫ് സിനിമയിൽ എത്തുന്നത്. പേര് സൂചിപ്പിക്കും പോലെ ഡിക്ടക്റ്റീവും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്.ചിത്രത്തിനെ കുറിച്ചു ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ച വാക്കുകൾ ശ്രദ്ധേയമാണ്.ജീത്തു ജോസഫ് പറഞ്ഞതിങ്ങനെ.

” ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ നല്ല ബോറാണ്. ഞാന്‍ തന്നെ എന്നാ ഈ കാണിച്ചു വെച്ചതെന്ന് ആലോചിക്കാറുണ്ട്. ഇപ്പോഴാണ് ആളുകള്‍ മാറി ചിന്തിക്കുന്നത്. ഇപ്പോഴാണ് ആ സിനിമ ചെയ്യുന്നതെങ്കില്‍ മറ്റൊരു ആംഗിളില്‍ കാണാമായിരുന്നു. കില്ലറുടെ കാഴ്ചപ്പാടിലൂടെ. അതിലൊരു തെറ്റുമില്ല. നമ്മള്‍ ഏത് ആംഗിളില്‍ കാണുന്നുവെന്നതിലാണ് കാര്യം “