8 മാസത്തെ ക്വാറൻറ്റൈനും 7 മാസത്തെ തൊഴിലില്ലായ്‌മയും, ജയറാമിന്റെ പോസ്റ്റ്‌ വൈറൽകോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ബുദ്ധിമുട്ടിലായ മേഖലകളിൽ ഒന്നാണ് സിനിമ മേഖലയും. തീയേറ്ററുകൾ തുറക്കാത്തതും ഷൂട്ടിംഗ് പുനരാരംഭിക്കാത്തതും സിനിമ വ്യവസായത്തെ തളർത്തിയിരുന്നു. തീയേറ്ററുകൾ ഇത് വരെ തുറന്നിട്ടില്ല എങ്കിലും ഷൂട്ടിംഗ് ചെറിയ തോതിൽ തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. ഈ മേഖലയുടെ രക്ഷ എന്നാണെന്നോ, ഭാവി എന്താണെന്നോ എന്നും ആർക്കും ഒരു പിടിയുമില്ല എന്നതാണ് സത്യം. ഒരുപാട് ആളുകൾ പ്രവർത്തിക്കുന്ന മേഖലയാണ് സിനിമ മേഖല, അവരിൽ പലരും പട്ടിണിയിലാണ് ഇപ്പോൾ.

സിനിമ നടിനടന്മാർക്കും ഇത് തൊഴിലില്ലായ്മ കാലമാണ്. മാസത്തിൽ എല്ലാം ദിവസവും ഷൂട്ട്‌ ഉണ്ടായിരുന്ന ആളുകൾ പോലും ഇപ്പോൾ വെറുതെ വീട്ടിലിരിപ്പാണ്. സോഷ്യൽ മീഡിയയിൽ സമയം ചിലവിട്ടും വീട്ടു ജോലികൾ ചെയ്തുമൊക്കെ ആണ് പല താരങ്ങളും സമയം കൊല്ലുന്നത്. ഭാവി എന്താണ് എന്നുള്ളത് ഇവർക്കും അറിയില്ല. നാളെ ഇനി തീയേറ്ററുകൾ തുറന്നാൽ പോലും സിനിമ വ്യവസായം പഴയ രീതിയിൽ ആകുമോ എന്നുള്ള ചോദ്യം അവരുടെ ഉള്ളിൽ ഉണ്ട്.

നടൻ ജയറാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ്‌ വൈറലാകുകയാണ്. തന്റെ ചിത്രം പോസ്റ്റ്‌ ചെയ്തു” 8 മാസത്തെ ക്വാറൻറ്റൈനും 7 മാസത്തെ തൊഴിലില്ലായ്‌മയും, ” എന്നാണ് ജയറാം കുറിച്ചത്. ലോക്ക് ആയതോടെ ചെന്നൈയിലെ വീട്ടിൽ തന്നെയാണ് അദ്ദേഹം ഉള്ളത്. അവിടെ ഈ സമയം പച്ചക്കറി തോട്ടം ഒരുക്കിയും അല്ലാത്ത സമയം വർക്ക്‌ ഔട്ട് ചെയ്തും ഒക്കെയാണ് അദ്ദേഹം ചിലവിട്ടത്

Comments are closed.