ജാൻ-എ-മൻ പ്രിവ്യൂ ഷോ!! മികച്ച അഭിപ്രായം നേടി ചിത്രം

0
775

ഈ മാസം പത്തൊൻപത്തിന് റീലീസ് ആകുന്ന ചിത്രമാണ് ജാൻ -എ -മൻ. ചിത്രത്തിന്റെ പ്രിവ്യൂ ഷോ ഇന്ന് രാവിലെ പതിനൊന്നു മണിക്ക് എറണാകുളം ഷേണോയിസ് തിയേറ്ററിൽ വച്ചു നടന്നു. അണിയറപ്രവർത്തകരും, മാധ്യമ പ്രതിനിധികളും സിനിമ ലോകത്തെ പ്രമുഖരും പ്രിവ്യൂ ഷോയിൽ പങ്കെടുത്തു.

മികച്ച അഭിപ്രായമാണ് ചിത്രത്തിന്റെ പ്രിവ്യൂ ഷോയിൽ ഉയർന്നത്. ഏറെ നാളുകൾക്കു ശേഷം പ്രേക്ഷകരെ മനസറിഞ്ഞു ചിരിപ്പിച്ച ഒരു ചിത്രം എന്നാണ് പ്രിവ്യൂവിനു ശേഷം ചിത്രത്തെ കുറിച്ചു ഉയർന്ന അഭിപ്രായം. ചിത്രത്തിന്റെ ട്രൈലെറും ടീസറും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ചിദംബരം സംവിധാനം ചെയ്തു അർജുൻ അശോകൻ, ലാൽ,ബാലു വർഗീസ് ബേസിൽ ജോസഫ് ഗണപതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് ജാനേമൻ. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. ലക്ഷ്മി വാര്യർ, സജിത്ത് കുമാർ, ഗണേഷ് മേനോൻ, ഷോൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.