എഴുത്തിലേക്ക് വരുമ്പോൾ ഞാനും ഗണപതിയും സഹ പ്രവർത്തകർ!!ജാനേമന്നിന്റെ കഥ ലഭിക്കുന്നത് സ്വന്തം ജീവിതത്തിലെ അനുഭവത്തിൽ നിന്നും

0
3735

തീയേറ്ററുകളിൽ ജാനേമൻ ഗംഭീര പ്രകടനം കാഴ്ച വയ്ക്കുകയാണ്. ചെറിയ ഒരു താര നിരയുമായി എത്തിയ ചിത്രം വമ്പൻ വിജയമായി മാറുകയാണ് പതിയെ. മൌത്ത് പബ്ലിസിറ്റിയുടെ ബലത്തിലാണ് ചിത്രത്തിനു കാഴ്ചക്കാരേറുന്നത്. നടൻ ഗണപതിയുടെ സഹോദരൻ ചിദംബരമാണ് ചിത്രം സംവിധാനം ചെയുന്നത്. ഗണപതിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലുണ്ട്.

പതിമൂന്നു വർഷമായി ചിദംബരം സിനിമയിൽ എത്തിയിട്ട്. സംവിധാനം സഹായി ആയും ചായാഗ്രഹണ സഹായി ആയും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ ചിത്രം ഒരുക്കിയപ്പോൾ കോ റൈറ്റർ ആയി സഹോദരൻ ഗണപതിയും ഉണ്ടായിരുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ചിദംബരത്തിന്റെ വാക്കുകൾ ഇങ്ങനെ.’ജാൻ എ മനിന്റെ കഥയ്ക്കുള്ള ത്രെഡ് വന്നത് ജീവിതത്തിൽ നിന്നുതന്നെയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രം ജോയ് മോനെ പോലെ മുപ്പതാം പിറന്നാൾ ആഘോഷിക്കാൻ ആഗ്രഹിച്ച ആളായിരുന്നു ഞാനും. പിറന്നാൾ ആഘോഷിക്കാനായി ക്ലാസ്മേറ്റ്സിനെയും ഫ്രണ്ട്സിനെയും വിളിച്ച് വീട്ടിൽ അതിനുള്ള കാര്യങ്ങളൊക്കെ സെറ്റ് ചെയ്ത് ഇരിക്കുവായിരുന്നു. അപ്പോഴാണ് നമ്മുടെ തൊട്ടടുത്ത വീട്ടിലെ ഒരു അമ്മൂമ്മ മരിച്ചത്. പിന്നെ പറയേണ്ടല്ലോ. അവിടെ നിന്നാണ് കഥയുടെ ത്രെഡ് കിട്ടിയത്. സിനിമയിൽ പിന്നീട് നടന്ന കാര്യങ്ങളൊക്കെ വെറും കഥകളാണ്. സിനിമ കണ്ടിട്ട് ഏറ്റവും കൂടുതൽ പേർ പറയുന്നത് താങ്ക്യൂ ഫോർ ജാൻ എ മൻ എന്നാണ്. അതൊരു വലിയ അംഗീകാരമായി തോന്നി. എന്റെ സിനിമ കണ്ടതിന് ഞാനല്ലേ അവരോട് സത്യത്തിൽ നന്ദി പറയേണ്ടത്. ജാൻ എ മനിലെ കോമഡികൾ ആളുകൾ ആസ്വദിക്കുന്നതിന്റെ അർഥം അവർ സന്തോഷം അത്രയധികം മിസ് ചെയ്തിട്ടുണ്ടെന്നാണ്. നേരിട്ട് അറിയാത്ത കുറേ പേർ വിളിച്ച് അഭിനന്ദിച്ചു.

ജനിച്ചപ്പോൾ മുതൽ ഉള്ളതാണല്ലോ സഹോദങ്ങൾ തമ്മിലുള്ള കെമിസ്ട്രി. ഗണപതി മാത്രമല്ല അർജുൻ അശോകനും ബാലു വർഗീസും എല്ലാവരും എന്റെ ബ്രദേഴ്സ് തന്നെയാണ്. ഞങ്ങൾ ഒരു കുടുംബമാണ്. പിന്നെ എഴുത്തിലേക്ക് വരുമ്പോൾ ഞാനും ഗണപതിയും ബ്രദേഴ്സ് അല്ല. ഞങ്ങൾ സഹപ്രവർത്തകരാണ്. ആ രീതിയിലാണ് സിനിമയിൽ ജോലി ചെയ്യുന്നത്. ഞങ്ങളുടെ നാട് പയ്യന്നൂർ അന്നൂരാണ്. സ്കൂൾ പഠനം തിരുവനന്തപുരത്തായിരുന്നു. ഇപ്പോൾ എറണാകുളം സെറ്റിൽ ചെയ്തിരിക്കുന്നു.’