വമ്പൻ ഹിറ്റിലേക്ക് ജനഗണമന!! സുരാജ് പ്രിത്വി കോമ്പോയിൽ നിന്നൊരു വൻ ഹിറ്റ് കൂടെ

0
3004

ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യത പുതിയ ചിത്രമാണ് ജനഗണമന.ഒരു വമ്പൻ ഹിറ്റിലേക്കാണ് ചിത്രത്തിന്റെ ഇപ്പോഴത്തെ ജൈത്രയാത്ര. കഴിഞ്ഞ മാസം അവസാനമാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ആദ്യ അഞ്ചു ദിനം കൊണ്ട് തന്നെ ഇരുപതു കോടി രൂപ ചിത്രം നേടിയിരുന്നു.

ഡ്രൈവിങ് ലൈസെൻസ് എന്ന ഹിറ്റ് സിനിമക്ക് ശേഷം പ്രിത്വിരാജ് – സുരാജ് വെഞ്ഞാറമൂട് ടീം ഈ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈ ചിത്രവും ഡ്രൈവിംഗ് ലൈസെൻസിനോളമോ അതിനു മുകളിലോ നിൽക്കുന്ന ഹിറ്റ് എന്നാണ് കാര്യങ്ങളുടെ പോക്ക്.അഡ്വക്കേറ്റ് അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രമായി ആണ് പ്രിത്വിരാജ് എത്തുന്നത്.എ സി പി സജ്ജൻ കുമാറായി സുരാജ് എത്തുന്നു.

സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദിന്റേതാണ്. വർത്തമാനകാല രാഷ്ട്രീയവും വ്യവസ്ഥിതിയും ഉൾക്കാമ്പോടെയാണ് സിനിമ അവതരിപ്പിക്കുന്നത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.