ഇത്തിരി തെറി കൂട്ടിക്കെട്ടി പറയാമോ, ലിജോ എന്നോട് ചോദിച്ചത് ഇങ്ങനെ, ജാഫർ ഇടുക്കിജാഫർ ഇടുക്കി, സ്റ്റേജ് ഷോകളിൽ നിന്നും സീരിയലുകളിൽ നിന്നു സിനിമയിലെത്തിയ കലാകാരൻ ഇന്ന് മികച്ച വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. റിയലിസ്റ്റിക് ചിത്രങ്ങളിലെ മിന്നുന്ന പ്രകടനങ്ങൾ തന്നെയാണ് ജാഫർ ഇടുക്കിയുടെ മുഖമുദ്ര. മഹേഷിന്റെ പ്രതികാരത്തിലെ കുഞ്ഞുമോനും, ഇഷ്‌ക്കിലെ മുകുന്ദനും ജെല്ലിക്കെട്ടിലെ കുര്യച്ചനും എല്ലാം ജാഫർ ഇടുക്കിയുടെ കൈയൊപ്പ് പതിഞ്ഞ വേഷങ്ങളാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ചുരുളിയിലും ഒരു മികച്ച വേഷത്തിൽ ജാഫർ ഇടുക്കി എത്തുന്നുണ്ട്. ചുരുളി എന്ന സിനിമയിലെ തെറി കേട്ടു പ്രേക്ഷകർ ഞെട്ടുമെന്നാണ് ജാഫർ ഇടുക്കി പറയുന്നത്. “ചുരുളിയിലെ തെറി കേട്ട് നിങ്ങളെല്ലാവരും ഞെട്ടും, ട്രെയ്ലറിൽ ഉള്ളവയെല്ലാം ചെറുത്. എന്തായാലും പുതിയൊരു അനുഭവമാകും ഈ ചിത്രം. പടത്തിൽ കുറെ തെറി വാക്കുകളുണ്ട്. ഒരു സീനിലേക്ക് എത്തുമ്പോൾ അത് സംവിധായകൻ ഉദ്ദേശിച്ച പോലെ ആകണമെങ്കിൽ ഇച്ചിരി കടുപ്പം കൂട്ടി പറയണം.

ലിജോ ചോദിച്ചു, ഇക്ക കുറച്ചു തെറി കൂട്ടിക്കെട്ടി പറയാൻ പറ്റോ..? നമ്മളി നാട്ടിന്പുറത്തു ഒക്കെ കളിച്ചു വളർന്നവരല്ലേ. പുള്ളി എന്നോട് ചോദിച്ചു നാക്ക് വായിലേക്ക് ഇട്ടില്ല, ഞാനൊരു സാധനം അങ്ങ് ഇട്ടുകൊടുത്തു.പിന്നെ കുറച്ചു നേരത്തേക്ക് സെറ്റിൽ കൂട്ടച്ചിരിയായിരുന്നു. ഒരാൾ ചെയ്യുമെന്ന് തോന്നിയാൽ അയാളെ കൊണ്ട് പരമാവധി ചെയ്യിക്കാൻ കഴിവുള്ള സംവിധായകനാണ് ലിജോ. പുള്ളി കാണിച്ചു തരുന്നത് അതേപടി അങ്ങ് ചെയ്താൽ മതി. കറക്റ്റ് ആയിരിക്കും ” ജാഫർ ഇടുക്കി പറയുന്നു

Comments are closed.