പുത്തൻ ഡാൻസ് വീഡിയോ പങ്കു വച്ചു സാനിയ!!

0
12226

റിയാലിറ്റി ഷോകളിൽ നിന്നും സിനിമ ലോകത്തേക്ക് എത്തിയ ഒരാളാണ് സാനിയ ഇയപ്പൻ. ബാല്യകാല സഖി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സാനിയ നായികയായ്‌ തുടക്കം കുറിച്ചത് ക്വീൻ എന്ന സിനിമയിലൂടെയാണ്. ചിത്രത്തിലെ ചിന്നു എന്ന വേഷം ശ്രദ്ധിക്കപ്പെട്ടതോടെ സാനിയക്ക് കൂടുതൽ അവസരങ്ങൾ കൈവന്നു

ലൂസിഫർ എന്ന സിനിമയിലെ ജാൻവി എന്ന കഥാപാത്രമാണ് സാനിയക്ക് ഒരു ബ്രേക്ക്‌ ത്രൂ നൽകുന്നത്.സാനിയ അവസാനമായി അഭിനയിച്ചത് കൃഷ്ണൻകുട്ടി പണി തുടങ്ങിയത് എന്ന സിനിമയിലാണ് ചിത്രത്തിലെ ബിയാട്രിസ് എന്ന കഥാപാത്രം സാനിയക്ക് ഏറെ കൈയടി നേടികൊടുത്തു.

സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ. ഇൻസ്റ്റയിലൂടെ തന്റെ വിശേഷങ്ങൾ സാനിയ എപ്പോഴും അപ്ഡേറ്റ് ചെയ്യാറുണ്ട്. ഇപ്പോൾ സാനിയ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഒരു ഡാൻസ് വീഡിയോ ശ്രദ്ധേയമാകുകയാണ്.നിരവധി കമെന്റുകൾ വീഡിയോക്ക് താഴെ വരുന്നുണ്ട്.

View this post on Instagram

A post shared by Saniya Iyappan (@_saniya_iyappan_)