വർക്ക്ഔട്ട് ചിത്രങ്ങൾ പങ്ക് വച്ചു ഇഷാനി കൃഷ്ണ

0
4268

മലയാളികളുടെ ഇഷ്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്.അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ദിയ, ഹൻസിക എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മക്കളുടെ പേരുകൾ. മക്കൾ അഹാനയും ഹൻസികയും സിനിമാതാരങ്ങളാണ്. ഇശാനി മമ്മൂട്ടി ചിത്രമായ വൺലുടെ സിനിമ ലോകത്തേക്ക് പ്രവേശിച്ചിരുന്നു.നാലു പേരും സ്വന്തമായി വ്ലോഗ് നടത്തുന്നുണ്ട്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവവുമാണ്

അടുത്തിടെ ശരീര ഭാരം വർധിപ്പിച്ചു പുത്തൻ മേക്ക് ഓവറുമായി ഇഷാനി എത്തിയിരുന്നു.മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടിയാണ് താരം പുത്തൻ ലുക്കിൽ എത്തിയത്.41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് താരം 51 കിലോയിൽ എത്തിയത്. തന്റെ വ്ലോഗിൽ ശരീര ഭാരം വർധിപ്പിച്ചതിനെ കുറിച്ചു ഇഷാനി പറഞ്ഞിരുന്നു

തീരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള തനിക്ക് ഇതിന്റെ പേരിൽ പരിഹാസങ്ങൾ ഒരുപാട് നാൾ കേൾക്കേണ്ടി വന്നെന്നും, ഒരു വെല്ലുവിളിയായി ആണ് ശരീര ഭാരം വർധിപ്പിക്കുന്ന പ്രക്രിയ ചെയ്തതെന്നും പറഞിരുന്നു. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വർക്ക്‌ഔട്ട് ചിത്രങ്ങൾ ശ്രദ്ധേയമാണ്.