ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ എന്ന് എന്നോട് ചോദിച്ച സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപെടുത്തുന്നില്ലനടിയെ ആക്രമിച്ച കേസിൽ നേരത്തെ അന്വേഷണം സംഘത്തിന് നൽകിയ മൊഴി മാറ്റി നൽകി കൂറ് മാറിയ താരങ്ങളുടെ ചെയ്തിയിൽ സോഷ്യൽ മീഡിയയിൽ അമർഷം അലയടിക്കുകയാണ്. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദിഖ്, ഭാമ എന്നിവരാണ് മൊഴി മാറ്റിയതായി വാർത്തകൾ വന്നത്. ഇവർക്കെതിരെ സഹതാരങ്ങൾ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. Wcc യുടെ അമരത്തുള്ള രേവതിയും റീമ കല്ലിങ്കലും അടക്കമുള്ളവർ പരസ്യമായി ഇവരെ വിമർശിച്ചു രംഗത്ത് വന്നിരുന്നു.

ഇപ്പോളിതാ സിദ്ദിഖിനെ രൂക്ഷമായി വിമർശിച്ചു നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത് രംഗത്ത് വന്നിരിക്കുകയാണ്. സിദ്ദിഖിന്റെ കൂറുമാറ്റത്തിൽ താൻ ഒട്ടും അത്ഭുതപെടുന്നില്ല എന്നു ആണ് രേവതി സമ്പത് പറയുന്നത്. തന്നോട് മോശം അർഥത്തോടെ സംസാരിച്ചു എന്നും രേവതി സമ്പത് സോഷ്യൽ മീഡിയയിൽ കുറിച്ചു. നടൻ സിദ്ദിഖ് അപമര്യാദയായി പെരുമാറിയയെന്ന് കുറച്ചുനാൾ മുൻപ് രേവതി സമ്പത് വെളിപ്പെടുത്തിയിരുന്നു. രണ്ട് വർഷം മുൻപ് തിരുവനന്തപുരം നിള തീയേറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നു എന്നാണ് രേവതി അന്ന് പറഞ്ഞത്. രേവതിയുടെ കുറിപ്പ് ഇങ്ങനെ.

ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല, ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് !! ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും.സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ – ലജ്ജയില്ലേ.

Comments are closed.