അരുവിയിൽ നനഞ്ഞു കുളിച്ചു ഇനിയ, വൈറലായി ഫോട്ടോഷൂട് ചിത്രങ്ങൾ



തെന്നിന്ത്യൻ സിനിമാലോകത്തിൽ ഒരുപിടി നല്ല വേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് ഇനിയ. തിരുവനന്തപുരം സ്വദേശിയായ ഇനിയയുടെ ശെരിക്കുള്ള പേര് ശ്രുതി സാവന്ത് എന്നാണ്.പതിനഞ്ചു വർഷങ്ങൾക്ക് മുകളിലായി സിനിമ ലോകത്തു ഇനിയ സജീവമാണ്. മലയാള സിനിമയിലാണ് ഇനിയ ആദ്യമായി അഭിനയിച്ചത്. 2004 ൽ പുറത്തിറങ്ങിയ റൈൻ റൈൻ കം എഗൈൻ ആയിരുന്നു ആദ്യ ചിത്രം.പിന്നീട് 2010 ൽ ഇനിയ തമിഴിൽ അരങ്ങേറ്റം കുറിച്ചു. പടഗസാലൈ ആയിരുന്നു ആദ്യ ചിത്രം.

അതെ വർഷം തന്നെ പുറത്ത് വന്ന മിസ്കീൻ ചിത്രം യുദ്ധം സൈയിലെ വേഷം ഇനിയക്ക് കൂടുതൽ അവസരങ്ങൾ നേടി കൊടുത്തു. 2011 ൽ വൈഗൈ സൂദാ വാ എന്ന ചിത്രത്തിലെ അഭിനയം ഇനിയയുടെ കരിയറിൽ ബ്രേക്ക്‌ ത്രൂ ആയി മാറി. മികച്ച നടിക്കുള്ള ഫിൽംഫെയർ അവാർഡ് ആ ചിത്രത്തിലെ പ്രകടനം ഇനിയക്ക് നേടിക്കൊടുത്തു. തമിഴിലും മലയാളത്തിലും പിന്നെയും നല്ല ചിത്രങ്ങൾ ഇനിയയെ തേടി വന്നു. തെലുങ്കിൽ അഭിനയിച്ചിട്ടുള്ള താരം ഈ വർഷം ദ്രോണ എന്ന സിനിമയിലൂടെ കന്നടയിലും അരങ്ങേറ്റം കുറിച്ചു.

ഒരു നല്ല നർത്തകി കൂടെയാണ് ഇനിയ. ലോകമെമ്പാടുമുള്ള വേദികളിൽ നൃത്തം അവതരിപ്പിക്കാൻ ഇനിയക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒരുപാട് ചിത്രങ്ങളിൽ ഡാൻസ് നമ്പറുകൾ താരം അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെ ബോൾഡ് ഫോട്ടോഷൂട്ടുകൾ താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ ഇനിയ പങ്കു വച്ച ഒരു ഫോട്ടോഷൂട് സോഷ്യൽ മീഡിയയിൽ വൈറലാണ്. തൂവെള്ള വസ്ത്രത്തിൽ അരുവിയിൽ നീന്തി തുടിക്കുന്ന ചിത്രങ്ങളാണ് താരം പങ്കു വച്ചത്.

Comments are closed.