വ്യത്യസ്ത വേഷത്തിൽ ഇനിയ !! ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു

0
46

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് ഇനിയ. മലയാളത്തിലും തമിഴിലും നിരവധി മികച്ച സിനിമകളുടെ ഭാഗമായിരുന്നു ഇനിയ. ഒരു നല്ല നർത്തകി കൂടെയായ ഇനിയ പല വേദികളിലും ആരാധകരുടെ മുന്നിൽ ചിലങ്ക അണിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഇനിയയുടെ ശെരിക്കുള്ള പേരു ശ്രുതി സാവന്ത് എന്നാണ്. ഏകദേശം പതിനഞ്ചു വർഷത്തിന് മുകളിലായി ഈ രംഗത്ത് സജീവമാണ് ഇനിയ

തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം വൈഗാ സൂദാ വാ എന്ന സിനിമയിലെ പ്രകടനത്തിന് ഇനിയക്ക് ലഭിച്ചിരുന്നു. 2011 ലായിരുന്നു അത്. 2004 ൽ റൈൻ റൈൻ കം എഗൈൻ എന്ന സിനിമയിലൂടെ ആണ് താരം രംഗത്ത് വന്നത്.യുദ്ധം സയ്, പടകസാലൈ, മൗനഗുരു, മാസനി തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. മലയാളത്തിൽ ഇനിയ അവസാനമായി അഭിനയിച്ചത് മാമാങ്കം എന്ന സിനിമയിലാണ്

കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. കോഫി എന്ന തമിഴ് സിനിമയാണ് താരത്തിന്റേതായി അടുത്ത് പുറത്ത് വരാനുള്ളത്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയും ഇനിയ ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോൾ ഇനിയയുടെ ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചിത്രങ്ങൾ കാണാം