പാട്ട് മുഴുവന്‍ തെറ്റിച്ചു പാടിയിട്ടും പൃഥ്വിയുടെ കോൺഫിഡൻസ് കണ്ടു ജഡ്ജസ് അവനു ഫസ്റ്റ് നൽകി

0
781

മലയാള സിനിമയിലെ യുവതാര നിരയിൽ ഏറെ മുൻപന്തിയിൽ ഉള്ള താരങ്ങളാണ് പ്രിത്വിരാജും ഇന്ദ്രജിത്തും. മലയാള സിനിമയിൽ പ്രകടനങ്ങൾ കൊണ്ട് തന്റെ സ്ഥാനം അടയാളപെടുത്തിയ നടൻ സുകുമാരന്റെ മക്കളാണ് ഇന്ദ്രനും പൃഥ്വിയും.ഇന്ദ്രജിത് പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ചപ്പോഴെല്ലാം മലയാളിക്കു നല്ല സിനിമകൾ ലഭിച്ചിട്ടുണ്ട്. ക്ലാസ്സ്‌മേറ്റ്സ് എന്ന ലാൽ ജോസ് സിനിമയിലാണ് ഈ കൂട്ടുകെട്ട് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്, പിന്നീട് അമർ അക്ബർ അന്തോണിയിലും ഇവർ ഒന്നിച്ചപ്പോൾ പ്രേക്ഷകർക്കു പൊട്ടിച്ചിരിയുടെ നിമിഷങ്ങളാണ് സമ്മാനിച്ചത്.

ഇരുവരും തിരുവനന്തപുരത്തെ ഒരു സൈനിക സ്കൂളിലാണ് പഠിച്ചത്. കുട്ടികാലത്തെ ഒരു സംഭവം അടുത്തിടെ ഇന്ദ്രജിത്ത് ഓർത്തെടുത്തു പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.സ്‌കൂളിലെ ലളിതഗാന മത്സരത്തില്‍ പാട്ട് തെറ്റിയിട്ടും പൃഥ്വിക്ക് ഒന്നാം സ്ഥാനം കിട്ടിയതിനെ കുറിച്ചാണ് ഇന്ദ്രജിത്ത് പറഞ്ഞത്.

ഒരേ പാട്ടാണ് ഇരുവരും തിരഞ്ഞെടുത്തത്.ഇന്ദ്രജിത്ത് സീനിയര്‍ വിഭാഗത്തിലും പൃഥ്വി ജൂനിയര്‍ കാറ്റഗറിയിലും ആയിരുന്നു.പൃഥ്വി പാടിയത് തനിക്ക് ഓര്‍മ്മയുണ്ട്. മുഴുവന്‍ ലിറിക്സും തെറ്റിച്ചായിരുന്നു അവന്‍ പാടിയത്. പക്ഷേ ജഡ്ജസ് പൃഥ്വിയുടെ കോണ്‍ഫിഡന്‍സ് കണ്ട് ലിറിക്സ് ഒന്നും നോക്കിയില്ല. അങ്ങനെ അവന് ഫസ്റ്റ് കിട്ടി.
പക്ഷേ, താന്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് പ്രിപെയര്‍ ചെയ്തായിരുന്നു പാടിയത്. അതുകൊണ്ട് തനിക്കും ഫസ്റ്റ് കിട്ടി. അങ്ങനെ ഒരേ പാട്ട് തന്നെ പാടി രണ്ട് പേരും ഫസ്റ്റ് പ്രൈസ് വാങ്ങി. ഇന്ദ്രജിത്ത് പറയുന്നു