അന്ന് കൊടുത്ത സമ്മാനം ഇന്നും പൂർണിമ പൊന്നു പോലെ സൂക്ഷിക്കുന്നു !! ഇന്ദ്രാജിത്പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര ദമ്പതിമാർ ആണ് പൂര്ണിമയും ഇന്ദ്രജിത്തും സമൂഹ മാധ്യമങ്ങളിൽ ഇരുവരും സജീവമാണ്. സോഷ്യൽ മീഡിയ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലായിപ്പോഴും ഇവർ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. ഇന്ന് പൂർണിമ പങ്കു വച്ച ഇൻസ്റ്റ സ്റ്റോറി വൈറലാണ്. ഒരു ആരാധകൻ അയച്ചു കൊടുത്ത ചിത്രമാണ് പൂർണിമ ഇൻസ്റ്റാ സ്റ്റോറി ആയി പങ്കു വച്ചിരിക്കുന്നത്. ഒരുപാട് നാളുകൾക്കു ഒരു മാസികയിൽ വന്ന ഇന്ദ്രജിത്തിന്റേയും പൂര്ണിമയുടെയും ചിത്രമാണത്.

ഈ ചിത്രമെടുത്തപ്പോൾ മൂത്തമകൾ പ്രാർത്ഥനക്കു 16 മാസം മാത്രമാണ് പ്രായം ഉണ്ടായിരുന്നതെന്ന് പറഞ്ഞ പൂർണിമ, അച്ഛനമ്മമാർ ആയതിന്റെ സന്തോഷം ഏറ്റവും കൂടുതൽ അനുഭവിച്ച സമയമാണ് അതെന്നും പൂർണിമ പറയുന്നു. താൻ ഇന്ദ്രജിത്തിന് നൽകിയ ആദ്യ സമ്മാനം ഇന്നും ഇന്ദ്രജിത് പൊന്നു പോലെ സൂക്ഷിക്കുന്നു എന്നാണ് പൂർണിമ പറയുന്നത്. ഒരു ക്രിസ്റ്റലിന്റെ റെഡ് ഹാർട് മാതൃക ആയിരുന്നു അത്.

ഡെന്നിസ് ദി മെനിസിന്റെ ഒരു പാവക്കുട്ടിയെ ആണ് ഇന്ദ്രജിത് ആദ്യമായി പൂർണിമക്ക് കൊടുത്തത്. ഒരുപാട് സമ്മാനങ്ങൾ ഇന്ദ്രജിത് നൽകിയിട്ടുണ്ടെങ്കിലും അപ്പു എന്ന പട്ടികുട്ടിയെ ആണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നാണ് പൂർണിമ പറയുന്നത്.

Comments are closed.