ഇതെന്താ ഭർത്താവിന്റെ പടം ബ്ലൗസിലോ, അങ്ങനെയല്ലെന്ന് പൂർണിമ ഇന്ദ്രജിത്മലയാളികളുടെ പ്രിയ താര ജോഡികളായി ഇന്ദ്രജിത്തും പൂര്ണിമയും. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ യുവതാരങ്ങളിൽ ഒരാളാണ് ഇന്ദ്രജിത്. പൂർണിമ ഇന്ദ്രജിത് സിനിമയിൽ അരങ്ങേറുന്നത് മുതൽ തന്നെ സിനിമ ലോകത്തുണ്ട്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം പൂർണിമ സിനിമയിൽ നിന്നും ഇടവേളയെടുത്തു. അവതാരകയായും ഫാഷൻ ഡിസൈനർ ആയും എല്ലാം പൂർണിമ ശ്രദ്ധ നേടി. പൂർണിമയുടെ ഡിസൈനർ സ്റ്റുഡിയോ ആയ പ്രാണ വളരെ പ്രശസ്തി നേടിയ ഒരു ബ്രാൻഡാണ്.

കേരളത്തിന്‌ പുറത്തും പ്രാണക്ക് മികച്ച ക്ലൈന്റാലെ ഉണ്ട്. പ്രാണയുടെ വിശേഷങ്ങളെല്ലാം പൂർണിമ സോഷ്യൽ മീഡിയയിലൂടെ പൂർണിമ പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഇപ്പോൾ പൂർണിമ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോ വൈറലാണ്. താൻ ഡിസൈൻ ചെയ്ത ഒരു സാരി ധരിച്ചു നിൽക്കുന്ന പഴയ ചിത്രമാണ് പൂർണിമ പോസ്റ്റ്‌ ചെയ്തത്. പ്രാണയുടെ ഓണം ത്രോ ബാക്ക് എന്ന ക്യാപ്ഷനോടെ ആണ് പൂർണിമ ചിത്രം പങ്കു വച്ചത്.

ഫോട്ടോയിൽ പൂർണിമയുടെ ബ്ലൗസിന്റെ കൈയുടെ ഭാഗത്ത് ഇന്ദ്രജിത്തിന്റെ ഫോട്ടോ പതിപ്പിച്ചത് പോലെയാണ് ഉള്ളത്. ഫോട്ടോ കണ്ടു ആരാധകരിൽ ഒരാൾ ബ്ലൗസിൽ ഭർത്താവിന്റെ ചിത്രം വച്ചതിനെ കുറിച്ചു ചോദിച്ചു. അപ്പോഴാണ് അതിന്റെ ഗുട്ടൻസ് പൂർണിമ പറഞ്ഞത്. അത് ഇന്ദ്രജിത്തിന്റെ ചിത്രമല്ല മറിച്ചു ആ വശത്തു കണ്ണാടിയാണ് എന്നാണ് പൂർണിമ മറുപടി നൽകിയത്.

Comments are closed.