മക്കളെ മാന്യമായി വസ്ത്രം ധരിപ്പിച്ചൂടെ, ഇന്ദ്രജിത്തിന്റേയും മക്കളുടെയും ഫോട്ടോക്ക് താഴെ സദാചാര ആക്രമണംസദാചാര ആങ്ങളമാർ ഒരു കാര്യം കിട്ടാൻ കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. സ്ത്രീകൾ പ്രത്യേകിച്ചു സെലിബ്രിറ്റികൾ ഇടുന്ന ഡ്രെസ്സിന്റെ ഇറക്കത്തിനു അനുസരിച്ചു ഉപദേശവും സൈബർ അധിക്ഷേപവും ഇക്കൂട്ടരിൽ നിന്നു ഉണ്ടാകാറുണ്ട്. അടുത്തിടെ നടി അനശ്വര രാജൻ ഇത്തരത്തിലുള്ള സൈബർ അധിക്ഷേപം നേരിട്ടിരുന്നു. താരം ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് അനശ്വരക്ക് എതിരെ സൈബർ ആക്രമണം നടന്നത്. മോഡേൺ വസ്ത്രം ധരിച്ചതിന്റെ പേരിൽ അനശ്വരയെ സദാചാരവാദികൾ കടന്നു അക്രമിക്കുകയുമായിരുന്നു.

എന്നാൽ ഇപ്പോൾ സൈബർ അധിക്ഷേപത്തിനു ഇരയായിരിക്കുന്നതിന് നടൻ ഇന്ദ്രജിത്തും മക്കളുമാണ്. മക്കളായ പ്രാർത്ഥനയോടും നക്ഷത്രയോടുമൊപ്പം നില്കുന്ന ചിത്രങ്ങൾ ഇന്നലെ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ അതിനു താഴെയും പിന്നീട് മാധ്യമങ്ങൾ ഈ ചിത്രം പോസ്റ്റ്‌ ചെയ്തപ്പോൾ അതിനു താഴെയുമെല്ലാം സദാചാരവാദികൾ ആക്രമണവുമായി എത്തുകയായിരുന്നു. ഇന്ദ്രജിത്തിന്റെ മക്കൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിലാണ് സദാചാരവാദികൾ ഉപദേശ കമന്റുകളും വ്യക്തിഹത്യയുമായി കമന്റ്‌ ബോക്സുകൾ വാഴുന്നത്.

പെൺകുട്ടികളാണ് മാന്യമായി വസ്ത്രം ധരിപ്പിച്ചാൽ കൊള്ളാം, മക്കളുടെ വസ്ത്രങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നൊക്കെയാണ് സദാചാരവാദികളുടെ ഉപദേശങ്ങൾ. അടുത്തിടെ അനശ്വര രാജന് എതിരെ സൈബർ അധിക്ഷേപം ഉണ്ടായപ്പോൾ ഒരുപാട് താരങ്ങൾ അതിൽ പ്രതിഷേധം അറിയിച്ചു രംഗത്ത് വന്നിരുന്നു. Wehaveleges എന്ന ഹാഷ്‌ടാഗോടെ ആണ് പ്രതിഷേധ ക്യാമ്പയിൻ നടന്നത്.

Comments are closed.