ഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്,താൻ ഒരു നല്ല നടൻ മാത്രമല്ല നല്ല സംഘാടകൻ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം

0
2307

കഴിഞ്ഞ ദിവസം അമ്മ താര സംഘടനയുടെ മീറ്റിംഗ് നടന്നിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന എക്സിക്യുട്ടീവ് യോഗം വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കൽ, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമർശം, പാർവതിയുടെ രാജി, ഗണേഷ് കുമാർ എം.എൽ.എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്തത്.

വെള്ളിയാഴ്ച കൊച്ചി ഹോളിഡേ ഇന്നില്‍ വെച്ചായിരുന്നു എട്ടുപേരടങ്ങുന്ന യോ​ഗം. ടിനിടോം, ബാബുരാജ്, മോഹൻലാൽ, രചന നാരായണൻകുട്ടി, മുകേഷ്, ശ്വേത മേനോൻ, ഇടവേള ബാബു, സുധീർ കരമന എന്നീ എക്‌സിക്യുട്ടീവ് അംഗങ്ങളാണ് പങ്കെടുത്തത്.ചില തീരുമാനങ്ങളും സംഘടന കൈകൊണ്ടിരുന്നു. ഇപ്പോളിതാ അമ്മയുടെ തലപ്പത്തുള്ള മോഹൻലാലിനെ പ്രശംസിച്ചു നടൻ ഹരീഷ് പേരടി രംഗത്തു വന്നിരിക്കുകയാണ്. ഹരീഷിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്‌ ഇങ്ങനെ.

ഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്…ഒരു സമ്മർദ്ധങ്ങൾക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്ത ദിവസം…താൻ ഒരു നല്ല നടൻ മാത്രമല്ല നല്ല സംഘാടകൻ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം…അമ്മയിലെ അംഗങ്ങൾക്കെതിരെയുള്ള കേസുകൾക്ക് എല്ലാത്തിനും ഒരേ സ്വഭാവമല്ലെന്നുള്ള തീരുമാനം…വലിപ്പ ചെറുപ്പമില്ലാതെ മലയാളത്തിന്റെ എല്ലാ നടി നടൻമാരെയും കൂടെ നിർത്തുക എന്നുള്ളത് സത്യൻ മാഷും,നസീർ സാറും,മധു സാറും മലയാള സിനിമാ പ്രേക്ഷകരും അങ്ങിനെ ഒരു പാട് മനുഷ്യർ എന്നെ ഏൽപ്പിച്ച ഉത്തവാദിത്വമാണ് എന്ന തികഞ്ഞ ബോധ്യത്തോടെ എടുത്ത തീരുമാനം…എന്നെ പോലെ ഇടക്കൊക്കെ അഭിപ്രായ വിത്യാസങ്ങൾ പറയുന്നവർക്കുപോലും ഇടം നൽകുന്ന തീരുമാനം…മൗനം വാചാലമാകുന്ന തീരുമാനം…ഇനിയും അഭിപ്രായ വിത്യാസങ്ങൾക്ക് ഇടമുണ്ടാവുമെന്ന പ്രതീക്ഷയോടെ…നിറഞ്ഞ സ്നേഹം…