IMDB റേറ്റിങ്ങിലും പേരന്‍പ് കുതിപ്പ് – ലോക റെക്കോർഡിനരികെ ചിത്രം !!!



പേരൻപ് വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തിയിരുന്നു. റാം എന്ന പ്രതിഭാശാലിയായ സംവിധായകന്റെ മികവിൽ പുറത്തു വന്ന ചിത്രം. പ്രേക്ഷകരുടെ മനസ് കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്. ഒരു അവാർഡ് അല്ലെങ്കിൽ ആര്ട്ട് ഹൗസ് സിനിമ എന്ന ലേബൽ ഒരിടത്തും കളക്ഷനിലും മറ്റും പേരന്പിനെ ബാധിച്ചിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. മമ്മൂട്ടിയുടെ അഭിനയ മികവിൽ റാമിന്റെ കോൺടെന്റ്സിലും ഉള്ള പ്രേക്ഷകരുടെ വിശ്വാസം തന്നെയാണിത് . ത്തു വർഷത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് സിനിമയായിട്ട് കൂടെ പേരൻപിനെ മുൻവിധികൾ ഒന്നും ഇല്ലാതെ തമിഴ് ഓഡിയൻസ് സ്വീകരിച്ചിട്ടുണ്ട്.കേരളത്തിലും ചിത്രം മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. പല ഷോകളും ഹൗസ്‌ഫുൾ ആണ്.

ലോക സിനിമകളെ പറ്റി പ്രതിബാധിക്കുന്ന ഡാറ്റ ബേസ് ആയ imbd യുടെ റേറ്റിങ്ങിലും പേരന്പ് മികച്ച മുന്നേറ്റമാണ് നടത്തിയത്. സിനിമ കണ്ട ലോകത്തിന്റെ നാനാ കോണിൽ നിന്നുമുള്ള ആരാധകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിനാണ് imdb റേറ്റിംഗ് നിർണ്ണയിക്കുന്നത്. നിലവിൽ പേരന്പിന്റെ റേറ്റിംഗ് പത്തിൽ 9.8 ആണ്. ഇത് ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന റേറ്റിംഗാണ്. സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം പേരൻപിന് വേണ്ടി വോട്ട് ചെയ്തത് വഴിയാണ് ഈ നേട്ടത്തിൽ ചിത്രം എത്തി നിൽക്കുന്നത്.

ലോക സിനിമയിലെ ക്ലാസ്സിക്കുകളായി അറിയപ്പെടുന്ന ഷോഷാങ്ക് റിഡംപ്ഷന് 9.3 റേറ്റിങ്ങും. ഗോഡ് ഫാദറിന് 9.2 ഉം ഡാർക്ക് നൈറ്റിന് 9 റേറ്റിങ് ഉള്ളിടത്താണ് പേരൻപിന് 9.8 റേറ്റിംഗ് ഉള്ളത്. 5,247 IMDb യൂസേഴ്സ് വോട്ട് ചെയ്തതിൽ 4,760 പേരും ചിത്രത്തിന് പത്തിൽ പത്തു റേറ്റിംഗ് ആണ് നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ മികവും റാമിന്റെ മേക്കിങ്ങും പ്രേക്ഷകർക്ക് നന്നേ പിടിച്ച മട്ടാണ്….

Comments are closed.