വിജയ്ക്ക് ജാതിയും മതവുമില്ല!!സ്കൂളിൽ ചേർത്തപ്പോൾ മതത്തിന്റ കോളത്തിൽ തമിഴൻ എന്നാണ് എഴുതിയത്!!

0
461

തമിഴ് സിനിമയിലെ ഏറ്റവും ആരാധകരുള്ള ഒരു നടനാണ് വിജയ്. ഇളയദളപതി എന്നാണ് അദ്ദേഹത്തിനെ ആരാധകർ സ്നേഹത്തോടെ വിളിക്കാറുള്ളത്.എന്നാൽ ഈ അടുത്ത കാലങ്ങളിലായി അദ്ദേഹത്തിന്റെ ജാതിയെയും മതത്തെയും ചുറ്റിപറ്റി ചില അനാവശ്യ വിവാദങ്ങൾ ഉയർന്നിരുന്നു. ഈ വിവാദങ്ങൾക്ക് വിജയ്യുടെ അച്ഛൻ എസ് എ ചന്ദ്രശേഖർ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ്.

വിജയ്ക്ക് ജാതിയും മതവും ഇല്ലെന്നും സ്‌ക്കൂളില്‍ ചേര്‍ത്തിയപ്പോള്‍ മതം, ജാതി എന്നീ കോളങ്ങളില്‍ തമിഴന്‍ എന്നാണ് ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.ഒരു സിനിമയുടെ മ്യൂസിക് ലോഞ്ച് ഫങ്ക്ഷന് അദ്ദേഹം എത്തിയപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.

സ്കൂളിൽ ചേർത്തപ്പോൾ തമിഴൻ എന്ന് മതത്തിനു നേരെ എഴുതാൻ സമ്മതിച്ചില്ല എന്നും അപ്ലിക്കേഷൻ റിജക്റ്റ് ചെയ്യുമെന്ന് സ്കൂളുകാർ പറഞ്ഞതായും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.പിന്നീട് തന്റെ നിർബന്ധത്തിന് അവർ വഴങ്ങുകയായിരുന്നു.വിജയുടെ എല്ലാ സർട്ടിഫിക്കറ്റിലും ജാതി മത കോളത്തിൽ തമിഴൻ എന്നാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.