IFFKക്ക് എ.ആർ റഹ്മാൻ എത്തും!!!



സംഗീത ചക്രവർത്തി എ.ആർ റഹ്മാൻ ഇത്തവണ ഐഎഫ്എഫ്കെ വേദിയിൽ എത്തും. ചലച്ചിത്രമേളയുടെ സമാപന ദിവസം എത്താനായി അദ്ദേഹത്തെ സംഘാടകർ ക്ഷണിച്ചിരുന്നെങ്കിലും, 8നും 15നും ഇടയിൽ ഏതെങ്കിലും ഒരു ദിവസം എത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

2017 സെപ്റ്റംബറിൽ പുറത്തിറങ്ങിയ എ.ആർ റഹ്മാനെ കുറിച്ചുള്ള “വൺ ഹാർട്ട് ദി എ ആർ റഹ്മാൻ കൺസർട്ട്” എന്ന ഡോകുമെന്ററിയും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നുണ്ട്. കാൻ ചലച്ചിത്രോത്സത്തിലും, ഗോവയിൽ വെച്ചു നടന്ന കഴിഞ്ഞ ചലച്ചിത്രോത്സവത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

വലിയൊരുടവേളക്കു ശേഷം റഹ്മാൻ മലയാള സിനിമ സംഗീത സംവിധാനത്തിലേക് ഉടൻ തിരിച്ചെത്തുമെന്നാണ് അറിയാൻ കഴിയുന്നത്. അദ്ദേഹം മലയാള സിനിമയിലാണ് സംഗീത സംവിധാനത്തിന് തുടക്കം കുറിച്ചതും. ഐഎഫ്എഫ്കെയിൽ പങ്കെടുക്കാനായി പ്രേക്ഷകർ ഇപ്പോൾ തന്നെ തലസ്ഥാനതേക്ക് എത്തിതുടങ്ങിയിട്ടുണ്ട്. എന്തായാലും സംഗീത ചക്രവർത്തി എ.ആർ റഹ്മാൻ കൂടെ എത്തുന്നതോടെ സിനിമാപ്രേമികൾക്ക് ഇരട്ടി ആവേശമാകും ഇത്തവണത്തെ ചലച്ചിത്രോത്സവം.

Comments are closed.