പതിനാറു ഓഡിഷന് അവൻ പോയിട്ടുണ്ട്, ഒരിടത്തും അവൻ എന്റെ പേരോ മമ്മൂക്കയുടെ പേരോ പറഞ്ഞു മുതലെടുത്തിട്ടില്ലതാരങ്ങളുടെ മക്കളും ബന്ധുക്കളും ഒക്കെ സിനിമയിൽ എത്തുക എന്നത് ഒരു സർവസാധാരണമായ കാര്യമാണ്. അച്ഛന്റെയോ അമ്മയുടേയോ ബന്ധുവിന്റെയോ പേരിൽ സിനിമ അവസരങ്ങൾ ലഭിക്കുകയും ആ പേരിൽ മാത്രം സിനിമ ഫീൽഡിൽ കടിച്ചു തൂങ്ങി കിടന്ന ഒരുപാട് പേരുണ്ട്. മലയാള സിനിമയിലും നെപോട്ടിസം ഉണ്ട്. എന്നാൽ അത് ഉപയോഗിക്കാതെ കഷ്ടപ്പെട്ട് സിനിമയിൽ എത്തുന്നവരുമുണ്ട്. നാളിതുവരെ തന്റെ മകൻ മഖ്‌ബൂൽ സൽമാൻ തന്റെയോ മമ്മൂട്ടിയുടെയോ പേര് പറഞ്ഞു മുതലെടുത്തില്ല എന്ന് പറയുകയാണ് മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹിംകുട്ടി.

തന്റെ യുട്യൂബ് വ്ലോഗിലാണ് ഇബ്രാഹിംകുട്ടി ഇങ്ങനെ പറഞ്ഞത്. 2012 ൽ എ കെ സാജൻ സംവിധാനം ചെയ്ത അസുരവിത്ത് എന്ന സിനിമയിലൂടെ ആണ് മഖ്‌ബൂൽ സിനിമയിൽ എത്തുന്നത്. പക്ഷെ സിനിമയിൽ അത്രകണ്ട് ശ്രദ്ധേയമാകാൻ മഖ്‌ബൂലിനു കഴിഞ്ഞിട്ടില്ല. ഇബ്രാഹിംകുട്ടി പറയുന്നത് ഇങ്ങനെ. “പതിനാറ് സിനിമകളിളുടെ ഓഡിഷന് മഖ്‌ബൂൽ പോയിട്ടുണ്ട്, അതിൽ ഫാസിലിന്റെ ലിവിങ് തുഗതർ എന്ന സിനിമ പോലുമുണ്ട്. പക്ഷെ അവൻ ഒരിടത്തും എന്റെ മകനാണെന്നോ മമ്മൂട്ടിയുടെ അനിയന്റെ മകനാണെന്നോ അവൻ പറഞ്ഞിട്ടില്ല. അവൻ ആദ്യം അഭിനയിക്കുന്നത് എ കെ സാജൻ സംവിധാനം ചെയ്ത അസുരവിത്ത് എന്ന സിനിമയിലാണ്.

ആ സിനിമയിൽ അവൻ അഭിനയിക്കുമ്പോൾ അതേ സെറ്റിൽ ഉണ്ടായിരുന്ന നടി സീമ ജി നായർ എന്നെ വിളിച്ചു ചോദിച്ചു ഇക്കയുടെ ഫേസ് കട്ട്‌ ഉള്ള ഒരു പയ്യൻ ഈ സിനിമയുടെ സെറ്റിൽ ഉണ്ട്. മഖ്‌ബൂൽ എന്നാണ് പേര്, ഇക്കയുടെ ബന്ധു ആണോ? എന്ന്. ഞാൻ പറഞ്ഞു, സീമ അതെന്റെ മകനാണ് . ഞെട്ടലോടെ സീമ പറഞ്ഞു ഇവിടെ സെറ്റിൽ ഒരാളോട് പോലും അവൻ പറഞ്ഞിട്ടില്ലലോ ഈ കാര്യം . അവൻ ഇങ്ങനെയാണ്, എന്റെ പേരോ മമ്മൂട്ടിയുടെ പേരോ അവൻ ഈ ഓഡിഷൻ ചെയ്യാൻ പോയിടത് പറഞ്ഞിട്ടില്ല. അതുകൊണ്ട് അങ്ങനെ ഒരു പരിഗണന കിട്ടിയിട്ടുമില്ല. ഇബ്രാഹിംകുട്ടി പറയുന്നു.

Comments are closed.