ഒരു കുളിർ മഴ പോലെ “ശിശിരം പൊതിയും” മ്യൂസിക്കൽ വീഡിയോ!!

0
295

ഓർക്കിഡ് ഫിലിംസും മേക്കേഴ്‌സ് ക്ലബും ചേർന്ന് നിർമിച്ചു സിംഗപ്പൂരിൽ പൂർണ്ണമായും ചിത്രീകരിച്ച വരാനിരിക്കുന്ന “ഹൃദ്യം” എന്ന ഷോർട് ഫിലിമിൽ നിന്നുള്ള “ശിശിരം പൊതിയും” എന്ന മനോഹര ഗാനം യൂട്യൂബിൽ തരംഗമാവുന്നു. 

“ജീവന” എന്ന ഹിറ്റ് മ്യൂസിക്കൽ ആൽബത്തിന് ശേഷം സ്വാതി മനു വരികൾ എഴുതി ഈണം പകർന്ന ഈ ഗാനം പാടിയിരിക്കുന്നത് നിത്യാ മാമനും അയ്രാനും ചേർന്നാണ്. 
മ്യൂസിക് 247 യൂട്യൂബ് ചാനൽ സംപ്രേക്ഷണം ചെയുന്ന ഈ ഗാനത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സെബാസ്റ്റ്യൻ ലൂയിസ്,  ബിനൂപ് നായർ എന്നിവരും നിർമാണം റെജു കുമാർ, ബിജു കുറുപ്പ് എന്നിവരുമാണ്. അജേഷ് കാവാലൻ സിനിമാറ്റോഗ്രാഫി നിർവഹിച്ച ഈ ഗാനത്തിൽ ബിജു കുറുപ്പും, ശരണ്യ ചിന്നസാമിയും പ്രധാന വേഷത്തിൽ എത്തുന്നു.