മോഹൻലാലും ഹണി റോസും ജിമ്മിൽ തിരക്കിൽ!!’മോൺസ്റ്റർ’ വീഡിയോ പങ്ക് വച്ചു ലക്ഷ്മി മാഞ്ചു

0
4805

മലയാള സിനിമയിലെ ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്ന പുലി മുരുകന് ശേഷം വൈശാഖ് മോഹൻലാൽ കോമ്പോയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന് തിരകഥ ഒരുക്കിയ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു.

കുറച്ചു നാളുകൾക്കു മുൻപ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ആദ്യ ഷെഡ്യൂൾ അവസാനിക്കുകയും ചെയ്തിരുന്നു.ഏലൂരുള്ള വി വി എം സ്റ്റുഡിയോയിൽ ഒരുക്കിയ സെറ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറാണ് മോൺസ്റ്റർ. ലക്കി സിംഗ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായിയാണ് മോഹൻലാൽ എത്തുന്നത്. സുദേവ് നായർ,ബേബി കുക്കു,ഹണി റോസ്, തെലുങ്ക് നടി ലക്ഷ്മി മാഞ്ചു എന്നിവരാണ് മറ്റു വേഷങ്ങളിൽ.

ലക്ഷ്മി മാഞ്ചു ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോ വൈറൽ ആയിരിക്കുകയാണ്. മോഹൻലാൽ, സുദേവ് നായർ, ഹണി റോസ് എന്നിവർ ജിമ്മിൽ വർക്ക്‌ ഔട്ട് ചെയ്യുന്ന വീഡിയോയാണ് ലക്ഷ്മി പങ്ക് വച്ചത്. ലക്ഷ്മി മാഞ്ചുവിന്റെ ആദ്യത്തെ മലയാള സിനിമയാണ് മോൺസ്റ്റർ. പ്രശസ്ത തെലുങ്ക് നടൻ മോഹൻബാബുവിന്റ മകളാണ് ലക്ഷ്മി മാഞ്ചു

View this post on Instagram

A post shared by Lakshmi Manchu (@lakshmimanchu)