ഹെലൻ ടീം വീണ്ടും!! ഫിലിപ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

0
251

2019 ൽ പുറത്തിറങ്ങി ഏറെ പ്രശംസയും പുരസ്‌കാരങ്ങളും നേടിയ ചിത്രമായിരുന്നു ഹെലൻ.മാത്തുകുട്ടി സേവിയർ സംവിധാനം ചെയ്ത ചിത്രത്തിൽ ലാൽ, അന്നാ ബെൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. അൽഫ്രെഡ് കുര്യൻ ആയിരുന്നു ചിത്രത്തിന്റെ തിരകഥ ഒരുക്കിയത്. ഹെലൻ ടീം വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. ഫിലിപ്സ് എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. മുകേഷ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ഹെലനിൽ നായകനായി അഭിനയിച്ച നോബിൾ ബാബു തോമസും ഒരു മുഖ്യ വേഷത്തിലെത്തുന്നു. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോബ് കൃഷ്ണയും സുവിൻ കെ വർക്കിയുമാണ് ചിത്രം നിർമ്മിക്കുന്നത്.

ഹെലന്റെ സംവിധായാകൻ മാത്തുക്കുട്ടിയും ആൽഫ്രഡ് കുര്യൻ ജോസും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.പുതുമുഖം നവനി ദേവാനന്ദ് ആണ് നായികാ വേഷത്തിൽ എത്തുന്നത്.ഹെഷം അബ്ദുൽ വഹാബാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.