ഇക്കുറിയും പെരുമഴയിൽ വെള്ളം കയറി മല്ലികയുടെ വീട് !!രക്ഷിച്ചത് ഫയർ ഫോഴ്സ്മിനഞ്ഞാന്നു രാത്രി പെയ്ത മഴയിൽ കരകവിഞ്ഞു ഒഴുകിയ കരമാനയാറിൽ നിന്നു വെള്ളം കയറി നടി മല്ലിക സുകുമാരന്റെ വീട്ടിൽ വെള്ളം കയറി. കഴിഞ്ഞ വർഷത്തെ മഴയിലും വലിയ രീതിയിൽ മല്ലികയുടെ വീട്ടിൽ വെള്ളം കയറിയിരുന്നു. അപ്രതീക്ഷതമായി വെള്ളം നിറഞ്ഞപ്പോൾ മല്ലികയെയും സമീപവാസികളെയും കേരള ഫയർ ഫോഴ്‌സ് അവരുടെ ഡിങ്കിയിലാണ് പുറത്തെത്തിച്ചത്. നടന്നു പോകാൻ പറ്റാത്ത രീതിയിലാണ് വെള്ളം കയറിയത്.

കവടിയാർ ജവാഹർ നഗറിലെ സഹോദരന്റെ വീട്ടിലേക്കാണു മല്ലികയെ മാറ്റിയത്. അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശത്തു ലഭിച്ച മഴയുടെ അളവ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായിരുന്നു. മുൻകൂറായി പറയാതെ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ അധികൃതർ നിർബന്ധിതരായത്.കുണ്ടമണ്കടവിലെ എലാ റോജിലെ പതിമൂന്നു വീടുകളിലാണ് വെള്ളം കയറിയത്. വെള്ളം കയറിയ വിവരം വന്നു മണിക്കൂറുകൾക്കുള്ളിൽ ഫയർ ഫോഴ്സിന്റെ ഇടപെടൽ ഉണ്ടായി.

2018 ലാണ് ഇതിനു മുൻപ് ഈ പ്രദേശത്തു വെള്ളം കയറുന്നത്. അന്ന് മല്ലികയെ വാർപ്പിൽ ഇരുത്തിയാണ് അവിടെ നിന്നു കൊണ്ട് പോയത്. ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

Comments are closed.