പുതിയ കാലത്തെ കാംപസിന്റെ കഥ പറയുന്ന ‘ ഹയ ‘ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന കാംപസ് ത്രില്ലര്‍ ചിത്രം വാസുദേവ് സനലാണ് സംവിധാനം ചെയ്യുന്നത്.
മാറിവരുന്ന കാംപസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മത്സരത്തിന്റെയും വാശിയുടെയും നേര്‍ച്ചിത്രമാണ് ഹയ. കാംപസ് ജീവിതത്തിന്റെ ആഘോഷത്തുടിപ്പിനൊപ്പം കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യപ്രശ്നം കൂടി കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ രചന മനോജ് ഭാരതിയുടേതാണ്.
പുതുമുഖങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരവും ഇന്ദ്രന്‍സും ശക്തമായ റോളുകളിലെത്തുന്നു. ലാല്‍ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജുപപ്പന്, ശ്രീരാജ്, ലയ സിംസണ്‍, അക്ഷയ ഉദയകുമാര്‍, വിജയന് കാരന്തൂര്‍, ശംഭു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
പുത്തന്‍ തലമുറ സംഗീതത്തിന്റെ ആഘോഷചിത്രം കൂടിയാണ് ഹയ. മസാലകോഫി ബാന്‍ഡിലെ വരുണ്സുനിലാണ് സംഗീതസംവിധാനം. ജിജു സണ്ണി ക്യാമറയും അരുണ്‍തോമസ് എഡിറ്റിംഗും സാബുറാം ആര്‍ട്ടും നിര്‍വ്വഹിക്കുന്നു.
എസ് മുരുഗന് പ്രൊഡക്ഷന്‍ കണ്ട്രോളറും മുരളിധരന് കരിമ്പന ഫിനാന്‍സ് കണ്ട്രോളറും സണ്ണി തഴുത്തല പ്രൊഡക്ഷന്‍ കോഡിനേറ്ററുമാണ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – വിജയ് ജി എസ്, എബിന് ഇ എ. അരുണ്‍ മനോഹർ കോസ്റ്റ്യൂംസും ലിബിൻ മേക്കപ്പും നിർവഹിക്കുന്നു.
പി ആര് ഒ – വാഴൂര്‍ ജോസ് ,ആതിര ദില്‍ജിത്ത്. സ്റ്റില്‍സ് അജി മസ്കറ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പബ്ലിസിറ്റി ഡിസൈനര്‍ യെല്ലോ ടൂത്ത്
