ഒരു പ്രണയ വിവാഹവും അതിലെ നാല് പെൺകുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് കൃഷ്ണകുമാർ, വൈറലാകുന്ന കുറിപ്പ്അടുത്ത സമയത്തായി വളരെയധികം വിവാദങ്ങളിൽ ചെന്നു വീണ ഒരാളാണ് അഹാന കൃഷ്ണകുമാർ. കോവിഡ് സമൂഹ വ്യാപന ഭീതിയെ തുടർന്നു തിരുവനന്തപുരം നഗരത്തിൽ ലോക്ക് ഡൌൺ ഏർപെടുത്തിയതിന് പിന്നാലെ അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ച ഒരു പോസ്റ്റാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തിരുവനന്തപുരത്തെ ലോക്ക് ഡൗണും സ്വർണക്കടത്തു കേസിനെയും ചേർത്ത് അവ തമ്മിലുള്ള ബന്ധം എന്ന നിലയിലാണ് അഹാന പോസ്റ്റിൽ കുറിച്ചത്.

പിന്നാലെ അഹാനയ്ക്ക് എതിരെ സൈബർ ആക്രമണങ്ങൾ രൂക്ഷമായി. അഹാനക്കും കുടുംബത്തിനും എതിരെ വ്യക്തിഹത്യ വരെ ഉണ്ടായി. പിന്നിട് ഇത്തരക്കാർക്ക് എതിരെ പ്രതികരിച്ചു അഹാന ഒരു വീഡിയോ ചെയ്തിരുന്നു. ആ വീഡിയോ വൈറൽ ആയിരുന്നു എങ്കിലും അതിനെതിരെ റോസ്റ്റിംഗ് വിഡിയോകൾ സൃഷ്ടിക്കപ്പെട്ടു. ട്രോളുകളിലും അഹാന നിറഞ്ഞു നിന്നു. പിന്നിട് കുറുപ്പ് സിനിമയുടെ തംബ് നൈയിലിനെ കുറിച്ചു അഹാന പറഞ്ഞപ്പോൾ അതിനെതിരെ പോലും സൈബർ അറ്റാക്ക് ഉണ്ടായി.

ഇപ്പോഴിതാ അഹാനയെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഒരു പ്രണയ വിവാഹവും അതിലെ നാല് പെൺകുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് കൃഷ്ണകുമാർ എന്നാണ് ഹരീഷ് പറയുന്നത്. ഹരീഷിന്റെ വാക്കുകൾ ഇങ്ങനെ. എന്റെ നല്ല സുഹൃത്താണ് ഞാൻ KK എന്ന് വിളിക്കുന്ന കൃഷ്ണകുമാർ…അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാൻ വിചാരിക്കുന്നത്…ഒരു പ്രണയ വിവാഹവും അതിലെ നാല് പെൺകുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന KK…ഒരു പെൺകുട്ടി തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിന്റെ പേരിൽ അവൾക്കെതിരെ ഇങ്ങിനെ സൈബർ അക്രമണം നടത്താൻ ഈ പെൺകുട്ടി എന്ത് തെറ്റാണ് ചെയ്തെതന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല…അവളുടെ അച്ഛനും അമ്മക്കുമില്ലാത്ത പ്രശനമാണ് സദാചാര കോമാളികൾക്ക്…ഞങ്ങൾ സദാചാര വിഡഢിത്തങ്ങൾക്ക് എക്കാലത്തും എതിരാണെന്ന് പറയുന്ന പുരോഗമന സംഘടനകളും ഏല്ലാത്തിനും ഞങ്ങൾ പ്രതികരിക്കേണ്ടതില്ല എന്ന പുതിയ കണ്ടുപിടത്തത്തിൽ അഭിരമിച്ച് സുഖ നിദ്രയിലാണ്…നി എന്റെ വീട്ടിൽ ജനിക്കാത്ത ദുഖം മാത്രമെയുള്ളു കുട്ടി…അഹാനയോടൊപ്പം…

Comments are closed.