അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു, ഹരീഷ് പേരടിനടി അനശ്വര രാജനു നേരെ നടന്ന അസഭ്യ വർഷത്തിൽ പ്രതിഷേധിച്ചു ഒരുപാട് താരങ്ങൾ രംഗത്ത് വന്നിരുന്നു. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന്റെ പേരിലാണ് സദാചാരവാദികൾ അനശ്വരയുടെ ഫോട്ടോക്കു താഴെ വ്യക്തിഹത്യ നടത്തിയത്.പതിനെട്ടു വയസ്സ് തികഞ്ഞ ഉടനെ ഈ തരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യണമായിരുന്നോ എന്ന തരത്തിൽ ആയിരുന്നു കമെന്റുകൾ ഏറെയും. അനശ്വരയും ഈ സൈബർ മീഡിയ ആക്രമണങ്ങൾക്ക് എതിരെ രംഗത്ത് വന്നിരുന്നു.

നടിമാർ പലരും അനശ്വരക്ക് പിന്തുണയുമായി രംഗത്ത് വന്നത് തങ്ങളുടെ കാലുകൾ കാണുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു കൊണ്ടാണ്. നടി അന്ന ബെൻ, നയൻ‌താര ചക്രവർത്തി, രജീഷ വിജയൻ, അമേയ തുടങ്ങിയ നടിമാരാണ് ഇത്തത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്. ഇപ്പോഴിതാ തന്റെ കാലുകളുടെ ചിത്രം പങ്കു വച്ചു അനശ്വരക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടിയും രംഗത്ത് വന്നിട്ടുണ്ട്.

പ്രതിഷേധിക്കുന്ന സഹോദരിമാർക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് തന്റെ ഈ ചിത്രമെന്ന് ഹാരീഷ് പറയുന്നു. “കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു. അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു. ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ.

Comments are closed.