മിന്നൽ മുരളിക്ക് ശേഷം മലയാളം വായിക്കാൻ പഠിച്ച് ‘ നാലാംമുറ’ ക്ക് ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരം!! വീഡിയോ വൈറൽ

0
729

മിന്നൽ മുരളി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗുരു സോമസുന്ദരം. മലയാളം സിനിമകളിൽ അതിനു മുൻപ് വേഷമിട്ടിട്ടുണ്ടെങ്കിലും, മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രം അദ്ദേഹത്തിന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടികൊടുത്തു. മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഗുരു സോമസുന്ദരം.

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന സിനിമയിലൂടെയാണ് അദ്ദേഹം അടുത്ത് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ദേശീയ അവാർഡ് ജേതാവ് ബിജു മേനോനും ഈ ചിത്രത്തിലൊരു മുഖ്യ വേഷത്തിലെത്തുന്നു.

ലക്കി സ്റ്റാർ എന്ന ഹിറ്റ് സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ നാലാം മുറ ‘. ഒരു വലിയ താരനിര ഒന്നിക്കുന്ന ചിത്രം അതിന്റെ അവസാന വട്ട പ്രവർത്തനങ്ങളിലാണ്. നാലാംമുറക്ക് വേണ്ടി മലയാളം ഭാഷ വായിക്കാൻ പഠിച്ച ശേഷം ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്. തമിഴ്നാട് സ്വദേശിയായ താരം മലയാളം സിനിമകളിൽ അഭിനയിക്കാൻ എടുക്കുന്ന എഫോർട്ടിനു കൈയടി നൽകുകയാണ് പ്രേക്ഷകർ ഇപ്പോൾ.

സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.
പശ്ചാത്തല സംഗീതം – ഗോപീ സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്.
മേയ്ക്കപ്പ് – റോണക്സ് സേവിയർ . ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈന്മെന്റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്.