ഗുണ്ട ജയനെ കുടുംബശ്രീ ഏറ്റെടുക്കുന്നു; ഓരോ കുടുംബശ്രീ അംഗങ്ങളേയും നേരിട്ട് ക്ഷണിച്ചു ഗുണ്ട ജയനും സംഘവും..!

0
287

സൈജു കുറുപ്പ് നായകനായ ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രം ഈ വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചു മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. അരുൺ വൈഗ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ രചിച്ചതും അദ്ദേഹമാണ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മയാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കേരളത്തിലെ കുടുംബശ്രീ അംഗങ്ങൾ ഏറ്റെടുക്കാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. വയലാർ, വളമംഗളം ഭാഗത്തെ കുടുംബശ്രീ പ്രവർത്തകർ ഈ ചിത്രത്തിൽ അഭിനയിക്കുകയും അതുപോലെ ഈ ചിത്രവുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അത്കൊണ്ട് തന്നെ കേരളത്തിലുടനീളമുള്ള കുടുംബശ്രീ യൂണിറ്റുകൾ ഈ ചിത്രം ഏറ്റെടുക്കാമെന്ന തീരുമാനത്തിലാണ്. അതോടൊപ്പം കുടുംബശ്രീയിലെ ഓരോരുത്തരേയും നേരിട്ട് ക്ഷണിക്കുകയും ചെയ്യുകയാണ് ഗുണ്ട ജയൻ ടീം. കുടുംബശ്രീയുടെ കൂട്ടായ്മയുടെ കഥ കൂടിയാണ് ഈ ചിത്രം പറയുന്നത്. ആ കാരണം കൊണ്ട് തന്നെ കേരളത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളേയും ഈ ചിത്രം ആസ്വദിക്കാൻ അണിയറ പ്രവർത്തകർ ക്ഷണിക്കുകയാണ്.

ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കല്യാണത്തിൽ എങ്കിലും പങ്കെടുത്തവർ ഉണ്ടെങ്കിൽ, കല്യാണ പരിപാടികളിൽ നിറ സാന്നിധ്യം ആയിട്ടുള്ളവർ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും കാണേണ്ട ഒരു ചിത്രം കൂടിയാണ് ഗുണ്ട ജയൻ എന്നും അണിയറ പ്രവർത്തകർ പറയുന്നു.