വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു ഗാനം..ഹരിശങ്കർ ആലപിച്ച ഗ്രഹണം എന്ന ചിത്രത്തിലെ വെണ്മുകിലായ്യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ശ്രീനന്ദിയ പ്രൊഡക്ഷൻസിന്റെ ബാന്നറിൽ പുതുമുഖ സംവിധായകൻ ആനന്ദ് പാഗ എഴുതി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ സിനിമയാണ് ഗ്രഹണം. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. കെ എസ് ഹരിശങ്കർ ആലപിച്ച വെണ്മുകിലായ് എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിൽ ഇപ്പോൾ റിലീസായിരിക്കുന്നത്. ഈ ഗാനത്തിന്റെ ലിറിക് വീഡിയോ നേരുത്തേ യൂട്യൂബിൽ തരംഗമായിരുന്നു. ഗ്രഹണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തത് ഫഹദ് ഫാസിലായിരുന്നു. ചിത്രത്തിൻറെ മുഖ്യഭാഗവും ചിത്രീകരിച്ചിരിക്കുന്നത് സിംഗപ്പൂരിലാണ്. സിംഗപ്പൂരിലെ തിയേറ്റർ – ടിവി മേഖലയിൽ ജനപ്രീതി നേടിക്കഴിഞ്ഞ ജിബു ജോർജ്, ദേവിക ശിവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജയറാം നായർ, സുധീർ കരമന, വിജയ് മേനോൻ എന്നിവർക്കൊപ്പം പ്രമുഖ യൂട്യൂബർമാരായ സൂരജ്, ആൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ് വിമൽ ദേവ് ഛായാഗ്രഹണവും മിന്നൽ മുരളി, ലവ് ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച അജ്മൽ സാബു ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ലിങ്കു എബ്രഹാമിനെ വരികൾക്ക് ആനന്ദ് കുമാർ സംഗീതം നൽകിയിരിക്കുന്നു. KS ഹരിശങ്കർ, വിനീത് ശ്രീനിവാസൻ, വൈഷ്ണവി കണ്ണൻ എന്നിവർ ആലപിച്ച മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ഏകപാത്ര കേന്ദ്രീകൃതമായി നീങ്ങുന്ന പതിവ് ത്രില്ലർ സ്വഭാവത്തിൽ നിന്നും മാറിയുള്ള തിരക്കഥാ ശൈലിയാണ് ഗ്രഹണത്തിൽ സ്വീകരിച്ചിരിക്കുന്നത്. ത്രസിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയും, മനോഹരമായ പാട്ടുകളിലൂടെയും, ലളിതമായ നർമ്മത്തിലൂടെയും, സാന്ദ്രമായ വൈകാരിക സന്ദർഭങ്ങളിലൂടെയും വ്യത്യസ്തവും രസകരവുമായ ഒരു ചിത്രം കാഴ്ച വെക്കാൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്.

Comments are closed.