ഇതാരാ സഹോദരനാണോ വൈറലായി ജി പി യുടെ പോസ്റ്റ്‌

0
209

നടനെന്ന നിലയിലും അവതാരകൻ എന്ന നിലയിലും പേരെടുത്ത ഒരാളാണ് ഗോവിന്ദ് പദ്മസൂര്യ. ജിപി എന്ന പേരിലാണ് ഗോവിന്ദ് പദ്മസൂര്യ അറിയപ്പെടുന്നത്. മലയാള സിനിമയിൽ നിന്നു ഉയർന്നു പറന്നിരിക്കുകയാണ് ജി പി ഇപ്പോൾ. അടുത്തിടെയിറങ്ങിയ തമിഴ് ചിത്രം ‘കീ’ എന്ന ജീവ ചിത്രത്തിൽ വില്ലൻ വേഷം ചെയ്തത് ഗോവിന്ദ് പത്മസൂര്യയായിരുന്നു. അല്ലു അർജുൻ ചിത്രം അല വൈകുണ്ഠപുരത്തിലും ജി പി വില്ലൻ വേഷത്തിൽ എത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമായ ഒരാളാണ് ജി പി. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇൻസ്റ്റാഗ്രാമിലൂടെ ജി പി പ്രേക്ഷകരിൽ എത്തിക്കാറുണ്ട്. ഇപ്പോൾ ഇൻസ്റാഗ്രാമിലൂടെ ജി പി പങ്കു വച്ച ഒരു പോസ്റ്റ്‌ വൈറലാണ്. തന്റെ പഴയ ഒരു ചിത്രവും പുതിയ ചിത്രവും ചേർത്തു എഡിറ്റ് ചെയ്ത ഒരു കിടിലൻ ഫോട്ടോയാണ് ജി പി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നിരവധി കമെന്റുകൾ ഫോട്ടോക്ക് താഴെ വരുന്നുണ്ട്. പലരും ഒറ്റ നോട്ടത്തിൽ ജി പി യും ജി യുടെ സഹോദരനുമാണ് ഫോട്ടോയിൽ ഉള്ളതെന്നാണ് കരുതിയത് എന്ന് കമന്റ്‌ ചെയ്തിട്ടുണ്ട്.

രസകരമായ കമെന്റുകൾ ഏറെയുണ്ട്. ടൈം ലൂപ്പ് ആണോ എന്നാണ് കുറച്ചു പേർ ചോദിക്കുന്നത്, ടൈം മെഷിൻ ഉപയോഗിച്ച് പുറകിലേക്ക് പോയത് പോലെയുണ്ട് എന്ന കമന്റും വന്നിട്ടുണ്ട്. മലയാളത്തിൽ പ്രേതം 2 വിലാണ് ജി പി ഒടുവിൽ അഭിനയിച്ചത്.2008 ലാണ് ജി പി അരങ്ങേറ്റം കുറിച്ചത്.