വന്നു വന്നു പ്രിത്വിരാജ് ഏതാണെന്നു അറിയാത്ത അവസ്ഥ ആണല്ലോ !!പ്രിത്വിരാജ് കഴിഞ്ഞ ചില മാസങ്ങളിൽ കടന്നു പോയത് ഒരു വ്യത്യസ്തമായ മേക്ക് ഓവറിലൂടെ ആണ്. ഇത് പ്രിത്വി ആണോ എന്ന് തോന്നുന്ന രീതിയിലുള്ള ആ ചേഞ്ചിങ് വേണ്ടി ഏകദേശം മുപ്പതു കിലോയോളം ആണ് പ്രിത്വി കുറച്ചത്. ആട് ജീവിതം എന്ന ചിത്രത്തിലെ വേഷത്തിനു വേണ്ടിയാണു പ്രിത്വി മേക്ക് ഓവർ നടത്തിയത്. പ്രിത്വിയുടെ കാര്യം പറഞ്ഞത് ഒരു ആമുഖമായിരുന്നു. പറഞ്ഞു വരുന്നത് നടൻ ഗോവിന്ദ് പദ്മസൂര്യയുടെ കാര്യമാണ്.

ഗോവിന്ദ് പദ്മസൂര്യ എന്ന ജി പി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോയുടെ കാര്യമാണ്. ഒറ്റ നോട്ടത്തിൽ ആ ഫോട്ടോയിലേ ജി പി യെ കണ്ടാൽ ആട് ജീവിതത്തിലെ പ്രിത്വിയെ പോലെ തോന്നും. ലോക്ക് ഡൌൺ എഫക്ട് എന്ന ക്യാപ്‌ഷനോടെ ആണ് ജി പി ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.മുടിയും താടിയും നീട്ടി വളർത്തിയ ലുക്കിൽ ആണ് ജി പി ഉള്ളത്. പലരും ഫോട്ടോ കണ്ടു പ്രിത്വിയുമായി ഉള്ള സാമ്യത്തെ പറ്റി കമന്റ്‌ ബോക്സിൽ പറയുന്നുണ്ട്.

പ്രിത്വിരാജ് ആണെന്നാ ഞാനോർത്തെ, എന്നാണ് ജി പി യുടെ സുഹൃത്തും നടിയുമായ പേളി മാണി കമന്റ്‌ ചെയ്തത്. കൂട്ടത്തിൽ വന്നൊരു രസകരമായ കമന്റ്‌ ഇങ്ങനെയായിരുന്നു. ” വന്നു വന്നു പ്രിത്വിരാജ് ആരാണെന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണല്ലോ..തമിഴ് സിനിമകളിലും തെലുങ്കിലും മികച്ച വേഷങ്ങൾ അടുത്തിടെ ജി പി യെ തേടി വന്നിരുന്നു.

Comments are closed.