വൈറലായി കുട്ടി ജാനു ഗൗരി കിഷന്റെ പുതിയ ചിത്രങ്ങൾതമിഴ് നാട്ടിൽ മാത്രമല്ല ഇങ്ങു കേരളക്കരയിലെ അലയൊലികൾ സൃഷ്ടിച്ച സിനിമയാണ് 96.വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിലുടെ ശ്രദ്ധേയയായത് ഒരു മലയാളി പെൺകൊടിയാണ്. ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ഗൗരി കിഷൻ ആണത്. ബെംഗളൂരുവില്‍ ജേണലിസം വിദ്യാര്‍ത്ഥിയായ ഗൗരിയെ ചിത്രത്തിന്റെ സംവിധായകൻ പ്രേംകുമാർ കണ്ടെത്തുകയുമായിരുന്നു. 96 ഹിറ്റായതിനു പിന്നാലെ മാർഗം കളി എന്ന സിനിമയിലൂടെ ഗൗരി മലയാളത്തിൽ അരങ്ങേറ്റം നടത്തി.

96 തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും ഗൗരി തന്നെയാണ് ആ വേഷത്തിൽ അഭിനയിച്ചത്. തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല പ്രൊജെക്ടുകൾ ഗൗരിക്കായി ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ പ്രിൻസ് ആന്റണി സംവിധാനം ചെയ്തു സണ്ണി വെയ്ൻ നായക വേഷത്തിൽ എത്തുന്ന അനുഗ്രഹീതൻ ആന്റണിയും, തമിഴിൽ വിജയ് ചിത്രം മാസ്റ്റര്‍, മാരി സെൽവരാജിന്‍റെ ധനുഷ് ചിത്രം കര്‍ണൻ എന്നവയും ആണ് അടുത്ത് ഗൗരിയുടേതായി പുറത്ത് വരേണ്ട ചിത്രങ്ങൾ .

സോഷ്യൽ മീഡിയയിൽ സജീവമാണ് ഗൗരി. ഇപ്പോൾ ഗൗരി സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ച തന്റെ ചിത്രങ്ങൾ വൈറലാണ്. പത്തനംതിട്ടയാണ് ഗൗരിയുടെ സ്വദേശം എങ്കിലും ഇപ്പോൾ താമസിക്കുന്നത് ചെന്നൈയിലാണ്. പ്ലസ് ടു വിനു പഠിക്കുമ്പോഴാണ് ഗൗരി 96 ന്റെ ഓഡിഷന് പങ്കെടുക്കുന്നത്.

Comments are closed.