ഉപാധികളില്ലാത്ത സ്നേഹം, ചിത്രങ്ങൾ പങ്കു വച്ചു അഭയ ഹിരണ്മയിമലയാളികൾക്ക് സുപരിചിതയാണ് ഗോപി സുന്ദറിന്റെ ജീവിത പങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയി. ഗൂഢാലോചന എന്ന ചിത്രത്തിലെ കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ശ്രദ്ധേയയാകുന്നത്. സ്റ്റേജ് ഷോകളിലൂടെയും അഭയ ഹിരണ്മയി തിളങ്ങിയിട്ടുണ്ട്. ഗോപി സുന്ദറിനൊപ്പവും നിരവധി സിനിമകളിൽ അഭയ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഇരുവരും ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്.

നാക്കു പെന്റ നാക്കു ടക’, ‘വിശ്വാസം അതല്ലെ എല്ലാം’, ‘മല്ലി മല്ലി ഇഡി റാണീ രാജു’, ‘2 കണ്ട്രീസ്’, ‘ജെയിംസ് ആന്റ് ആലീസ്’, ‘സത്യ’, ‘ഗൂഢാലോചന’ എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഒൻപതു വർഷമായി ഗോപിയോടൊപ്പമാണ് അഭയ ഹിരണ്മയി. സോഷ്യൽ മീഡിയയിൽ സജീവമാണ് അഭയ. ഗോപിയും അഭയയും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോൾ അഭയ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു പോസ്റ്റ്‌ വൈറലാണ്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് അഭയ പങ്കു വച്ചിരിക്കുന്നത്. ഉപാധികളില്ലാത്ത സ്നേഹം എന്ന ക്യാപ്ഷ്യനോടെ ആണ് അഭയ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Comments are closed.